best phone under 7000 rupees itel
Low Budget Phone: ഇന്ത്യയിലെ ലോ ബജറ്റ് സ്മാർട്ഫോൺ വിപണിയിലേക്ക് Itel A90 Limited Edition പുറത്തിറങ്ങി. 6399 രൂപ മുതൽ വിലയാരംഭിക്കുന്ന ഐടെൽ A90 ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണാണ് ഇന്ത്യയിലെത്തിയത്. ഈ പുതിയ ഫോണിന് IP54 റേറ്റിങ്ങുണ്ട്. MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണിത്. പൊടി, വെള്ളം പ്രതിരോധിക്കുന്ന മികച്ച ഡ്യൂറബിലിറ്റി ഇതിനുണ്ട്.
90Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഈ ഐടെൽ ഹാൻഡ്സെറ്റിന് 6.6 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. ഡൈനാമിക് ബാർ ഡിസ്പ്ലേ ടൈപ്പാണ് ഐടെലിൽ ഉപയോഗിച്ചിരിക്കുന്നത്. സ്ലൈഡിംഗ് സൂം ബട്ടണുള്ള 13MP പിൻ ക്യാമറയും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. എപ്പോഴും ഓണായിരിക്കുന്ന ഡിസ്‌പ്ലേയും ഡൈനാമിക് ബാർ ഫംഗ്ഷനുകളും ഈ ഐടെൽ ഫോണിനുണ്ട്. ഇതിൽ സൈഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്.
ഒക്ടാ-കോർ T7100 പ്രോസസറാണ് ഐടെൽ എ90 സ്മാർട്ഫോണിലുള്ളത്. 36 മാസം വരെ ലാഗ്-ഫ്രീ യൂസ് ഇതിന് ഉറപ്പുനൽകുന്നു. ഫേസ് അൺലോക്ക്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഐടെൽ ഫോണിനുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ 5000mAh ബാറ്ററിയുമുണ്ട്. 15W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. ഫോണിൽ 10W ചാർജറും കൊടുത്തിരിക്കുന്നു. ആൻഡ്രോയിഡ് 14 ഗോ സോഫ്റ്റ് വെയറാണ് സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐടെൽ എ90 ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചത്. സ്പേസ് ടൈറ്റാനിയം, സ്റ്റാർലിറ്റ് ബ്ലാക്ക്, ഒറോറ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ A90 Limited Edition ലഭ്യമാണ്. രണ്ട് റാം ഓപ്ഷനുകളും ഒറ്റ സ്റ്റോറേജ് വേരിയന്റുമാണ് സ്മാർട്ഫോണിനുള്ളത്.
ഈ ഐടെൽ A90 ഫോണിന് രണ്ട് വേരിയന്റുകളാണുള്ളത്. 3GB റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന് 6,399 രൂപയാണ് വിലയാകുന്നത്. 4ജിബി റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഐടെല്ലിന് 6,899 രൂപയാകും.
ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ഈ പുതിയ സ്മാർട്ട്‌ഫോൺ ലഭ്യമാണ്. നിങ്ങൾ ഐടെൽ സ്മാർട്ഫോൺ വാങ്ങി 100 ദിവസത്തിനുള്ളിൽ സൗജന്യ സ്‌ക്രീൻ റിപ്ലെയ്സ്മെന്റും ലഭിക്കുന്നതാണ്. പോകോ C71, ഇൻഫിനിക്സ് Smart 9 HD, റിയൽമി C61 പോലുള്ള മോഡലുകൾക്ക് എതിരാളിയാണ് ഐടെലിന്റെ എ90 ലിമിറ്റഡ് എഡിഷൻ.