Itel A90 Launched: 5000mAh ബാറ്ററിയുള്ള ഐടെൽ സ്മാർട്ഫോൺ പുറത്തിറങ്ങി. ലോ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ള 4ജി സെറ്റാണ് കമ്പനി അവതരിപ്പിച്ചത്. ഐടെൽ A80-ന്റെ പിൻഗാമിയായ ഐടെൽ A90 ഫോണാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.
6.67 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് ഐടെൽ 80. 90Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ്. സാധാരണ ഐടെൽ തങ്ങളുടെ മിക്ക ഫോണുകളിലും കൊടുക്കാറുള്ള ലൈവ് അലേർട്ട് കാണിക്കുന്ന ഡൈനാമിക് ബാറും ഇതിലുണ്ട്.
4GB റാമും 8GB വെർച്വൽ റാമുമുള്ള ഫോണാണ് ഐടെൽ എ90. ഇതിൽ യൂണിസോക് T7100 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ആൻഡ്രോയിഡ് 14 Go എഡിഷനും സ്മാർട്ഫോണിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി, IP54 റേറ്റിങ്ങുണ്ട്.
13MP പിൻ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഇതിൽ 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്. LED ഫ്ലാഷ് സപ്പോർട്ടും ഈ ഫോണിൽ ലഭിക്കും. 15W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന കരുത്തുറ്റ ബാറ്ററി ഇതിലുണ്ട്. 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. 10W ചാർജറും ഫോണിനൊപ്പം ലഭിക്കും.
വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളുകൾക്കും മറ്റും സ്മാർട്ട് AI അസിസ്റ്റന്റ് സപ്പോർട്ട് ലഭിക്കും. ഇതിനായി ഐറ്റെൽ ഐവാന 2.0 എന്ന ഫീച്ചറാണുള്ളത്. ചിത്രങ്ങൾ വിവരിക്കാനും വിശദീകരിക്കാനും വരെ ഈ എഐ ഫീച്ചറുണ്ട്. DTS സൌണ്ട് സപ്പോർട്ടും, സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുള്ള സ്മാർട്ഫോണാണിത്.
ഡ്യുവൽ സിം സപ്പോർട്ടും microSD കാർഡ് സ്ലോട്ടും ഐടെൽ ഫോണിലുണ്ട്. 3.5mm ഓഡിയോ ജാക്കിന്റെ സപ്പോർട്ടും ഇതിന് ലഭിക്കുന്നു. ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 5 കണക്റ്റിവിറ്റിയുമുള്ള സ്മാർട്ഫോണാണിത്.
4ജിബി റാം സപ്പോർട്ടുള്ള സ്മാർട്ഫോണാണ് ഐടെൽ എ90. ഇതിന് 8ജിബി വരെ റാം വികസിപ്പിക്കാനുള്ള സൌകര്യമുണ്ട്. 2TB വരെ microSD കാർഡ് സപ്പോർട്ടും ലഭിക്കുന്നതാണ്.
ഐടെൽ എ90 രണ്ട് സ്റ്റോറേജുകളുള്ള സ്മാർട്ഫോണാണ്. ഇതിൽ 64 ജിബി സ്റ്റോറേജ് ഫോണിന് 6,499 രൂപയാകുന്നു. 128 ജിബി പതിപ്പിന് 6,999 രൂപയുമാകും. സ്റ്റാർലിറ്റ് ബ്ലാക്ക്, സ്പേസ് ടൈറ്റാനിയം നിറങ്ങളിൽ ഫോൺ ലഭിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ ലഭ്യമാണ്. ജിയോസാവൻ പ്രോയുടെ 3 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ആസ്വദിക്കാം.