iQOO Z10 Lite
iQOO Z10 Lite 5G: 50 മെഗാപിക്സലിന്റെ സോണി ക്യാമറയുള്ള ഡ്യുവൽ സിസ്റ്റത്തിൽ പുതിയ ഐഖൂ ഫോണെത്തിച്ചു. 6,000mAh വരെ ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണ് ഐക്യൂ പുറത്തിറക്കിയത്. 9999 രൂപയിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഈ പുതിയ ഐഖൂ ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം.
വലിയ 6.74 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇതിന്റെ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റും 1,000 nits വരെ ബ്രൈറ്റ്‌നെസ്സും ലഭിക്കുന്നു. പൊടി, ജല പ്രതിരോധിക്കുന്നതിനായി ഫോണിന് IP64 റേറ്റിങ്ങുണ്ട്. ഇതിൽ SGS ഫൈവ്-സ്റ്റാർ ആന്റി-ഫാൾ സർട്ടിഫിക്കേഷനും മിലിട്ടറി-ഗ്രേഡ് MIL-STD-810H സർട്ടിഫിക്കേഷനുമുണ്ട്.
ക്യാമറയിലേക്ക് വന്നാൽ 50MP സോണി എഐ സെൻസറാണ് ഡ്യുവൽ റിയർ ക്യാമറയിലുള്ളത്. ഫോണിൽ 2 മെഗാപിക്സൽ ബൊക്കെ സെൻസറും നൽകിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണി. പോരാഞ്ഞിട്ട് 8GB അധിക വെർച്വൽ റാമിനെയും സപ്പോർട്ട് ചെയ്യും. ഫോണുകൾക്ക് 128GB, 256GB ഇന്റേണൽ സ്റ്റോറേജുകളുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റും മൂന്ന് വർഷത്തെ സെക്യൂരിറ്റി പാച്ചുകളുമുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണാണിത്. ഇതിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും കൊടുത്തിരിക്കുന്നു.
ഇതിൽ 6,000mAh ബാറ്ററിയാണ് ഐഖൂ Z10 ലൈറ്റിലുള്ളത്. ഒറ്റ ചാർജിൽ 70 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും 37 മണിക്കൂർ ടോക്ക് ടൈമും ലഭിക്കുന്നു. ഈ ഫോൺ 15W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സൈബർ ഗ്രീൻ, ടൈറ്റാനിയം ബ്ലൂ നിറങ്ങളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.
ഐക്യുഒ Z10 ലൈറ്റ് 5G മൂന്ന് റാം വേരിയന്റുകളുള്ള ഫോണാണ്. 4GB+ 128GB സ്റ്റോറേജുള്ള കുറഞ്ഞ വേരിയന്റിന് 9,999 രൂപയാകുന്നു. 6GB+ 128GB ഐഖൂ ഫോണിന് 10,999 രൂപയാകും. 8GB+ 256GB സ്റ്റോറേജുള്ള ഐഖൂ Z10 ലൈറ്റിന് 12,999 രൂപയാണ് വില.
ജൂൺ 25 മുതലാണ് ഫോൺ വാങ്ങാനാകുക. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ആദ്യ വിൽപ്പനയിൽ ആകർഷകമായ കിഴിവും നേടാം. എസ്‌ബിഐ ബാങ്ക് കാർഡിലൂടെ 500 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു. എന്നുവച്ചാൽ 4ജിബി, 128ജിബി ഫോണിന് 9499 രൂപയ്ക്ക് ആദ്യ സെയിലിൽ കിട്ടും. ആമസോണിലൂടെയും ഐക്യു ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോൺ ലഭ്യമാകും.