എന്തുകൊണ്ട് നിങ്ങൾ iQOO Neo 10R വാങ്ങണം? First Day Sale തുടങ്ങി, സ്റ്റൈലിഷ് ഫോണിന്റെ ലോഞ്ച് ഓഫറുകളും അറിയാം…

Updated on 19-Mar-2025
HIGHLIGHTS

പുതിയ ഐഖൂ ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തി

30000 രൂപയ്ക്ക് മുകളിൽ വില പോകുമെന്ന് വിചാരിച്ചിരുന്ന വിപണിയെ ഞെട്ടിച്ചുകൊണ്ടാണ് ഈ iQOO 5G എത്തിയിട്ടുള്ളത്

ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, ഫാസ്റ്റ് ചാർജിങ്, പവർഫുൾ ബാറ്ററി, പ്രോസസർ എന്നിവ മികച്ചതാണ്

മനോഹരമായ കളർ, സ്റ്റൈലിഷ് ഡിസൈനിലാണ് iQOO Neo 10R പുറത്തിറക്കിയത്. യുവാക്കളുട പൾസറിഞ്ഞ സ്മാർട്ഫോണുകളാണ് എപ്പോഴും ഐക്യുഒ പുറത്തിറക്കുന്നത്. ഈ മാസമെത്തിയ പുതിയ മിഡ് റേഞ്ച് ഫോണാണ് ഐഖൂ നിയോ 10R. 30000 രൂപയ്ക്ക് മുകളിൽ വില പോകുമെന്ന് വിചാരിച്ചിരുന്ന വിപണിയെ ഞെട്ടിച്ചുകൊണ്ടാണ് ഈ iQOO 5G എത്തിയിട്ടുള്ളത്.

പുതിയ ഐഖൂ ഫോൺ ഇന്ത്യയിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തി. പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാകും. എന്നാൽ എന്തൊക്കെ കാരണങ്ങളാണ് ഐക്യുഒ നിയോ 10R പർച്ചേസിലേക്ക് നിങ്ങളെ അടുപ്പിക്കുക. നോക്കിയാലോ?

iQOO Neo 10R ആദ്യ വിൽപ്പനയും ഓഫറുകളും

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐഖൂ നിയോ 10ആർ വരുന്നത്.
8GB RAM + 128GB storage: 26,999 രൂപ
8GB RAM + 256GB storage: 28,999 രൂപ
12GB RAM + 256GB storage: 30,999 രൂപ

iQOO Neo 10R

റേജിങ് ബ്ലൂ, മൂൺനൈറ്റ് ടൈറ്റാനിയം കളറുകളിൽ ഇവ വാങ്ങാനാകും. HDFC ബാങ്ക്, ICICI ബാങ്ക്, SBI ബാങ്ക് കാർഡുകൾ വഴി ആകർഷകമായ ഓഫർ ലഭിക്കുന്നു. നിങ്ങൾക്ക് 2,000 രൂപ ബാങ്ക് കിഴിവാണ് ഐഖൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് ലോഞ്ച് ഓഫറിൽ 2,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നതാണ്.

iQOO 5G: സ്പെസിഫിക്കേഷൻ

ഐഖൂ നിയോ 10ആർ ശരിക്കും ഒരു മികച്ച ഫോണാണോ? ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, ഫാസ്റ്റ് ചാർജിങ്, പവർഫുൾ ബാറ്ററി, പ്രോസസർ എന്നിവ മികച്ചതാണ്. ഈ ഫീച്ചറുകൾക്ക് മുൻതൂക്കം നൽകുന്നവർക്ക് ഐഖൂ നിയോ 10ആർ വാങ്ങാം.

ഡിസ്പ്ലേ: ഐക്യുഒ നിയോ 10R 6.78 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ്. ഇതിന് 144Hz റിഫ്രഷ് റേറ്റും, 2,000Hz ടച്ച് സാമ്പിൾ റേറ്റുമാണുള്ളത്. ഗെയിമിങ് സമയത്തും ഡൂം-സ്ക്രോളിങ്ങിലുമെല്ലാം ഡിസ്പ്ലേ വളരെ മികച്ച എക്സ്പീരിയൻസ് തരുന്നതാണ്. 4,500 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സും ഈ സ്മാർട്ഫോണിനുണ്ട്.

ക്യാമറ: ഐക്യുഒ നിയോ 10R ഫോട്ടോഗ്രാഫിയ്ക്കായി നിർമിച്ച ഫോണല്ല. എന്നാലും ഭേദപ്പെട്ട പെർഫോമൻസ് ഈ സ്മാർട്ഫോണിനുണ്ട്. OIS ഉള്ള 50-മെഗാപിക്സൽ മെയിൻ സെൻസറാണ് ഫോണിലുള്ളത്. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസാണ് രണ്ടാമത്തെ ക്യാമറ. ഇതുകൂടാതെ 32-മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെടുന്നു.

കുറഞ്ഞ വെളിച്ചത്തിൽ പോലും നല്ല ഷോട്ടുകൾ ഈ ഫോണിലുണ്ട്. ലാൻഡ്‌സ്‌കേപ്പുകളോ ഗ്രൂപ്പ് ഫോട്ടോകളോ പകർത്താൻ അൾട്രാ-വൈഡ് ലെൻസുമുണ്ട്.

പ്രോസസർ: 12GB വരെ LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജുമുള്ള പ്രോസസറാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗൺ 8s Gen 3 എന്ന കരുത്തുറ്റ പ്രോസസറാണ് ഈ മിഡ് റേഞ്ച് ഫോണിൽ കൊടുത്തിരിക്കുന്നത്.

ഗെയിമിങ് പ്രേമികളെ ഒട്ടും നിരാശപ്പെടുത്താത്ത സ്മാർട്ഫോണാണിത്. കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ, BGMI തുടങ്ങിയ ഗ്രാഫിക്സ്-ഇന്റൻസീവ് ഗെയിമുകൾക്ക് വേണ്ടി പ്രോസസർ ഡിസൈൻ ചെയ്തിരിക്കുന്നു. 6K വേപ്പർ-ചേംബർ കൂളിംഗ് സിസ്റ്റം ഫോൺ അമിതമായി ചൂടാകുന്നതിൽ നിന്ന് രക്ഷിക്കുന്നു. ഹാപ്റ്റിക് ഫീഡ്‌ബാക്കും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ സ്മാർട്ഫോണിലുണ്ട്.

Also Read: iPhone 16 Plus Offer: 10000 രൂപ വില കുറച്ച് ഐഫോൺ പ്ലസ് മോഡൽ വാങ്ങാനുള്ള ബമ്പർ ഓഫറിതാ…

ബാറ്ററി: 6,400mAh ബാറ്ററിയുമായാണ് ഐക്യുഒ നിയോ 10R വരുന്നത്. മുൻകാലങ്ങളിലെ ഏതൊരു നിയോ ഫോണിനേക്കാളും വലിയ അപ്‌ഗ്രേഡാണ് ബാറ്ററിയ്ക്ക് കൊടുത്തിട്ടുള്ളത്. നിങ്ങളിനി എത്ര കൂടുതൽ സമയം സ്ക്രോളിങ് ചെയ്താലും ബാറ്ററി പവർ പെട്ടെന്ന് കാലിയാകില്ല. ഒറ്റ ചാർജിൽ കൂടുതൽ ബാറ്ററി ആയുസ്സുള്ള സ്മാർട്ഫോണാണിത്. അതുപോലെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പവറാണ് ഇതിനുള്ളത്.

ഫാസ്റ്റ് ചാർജിങ്: 80W ഫാസ്റ്റ് ചാർജിങ്ങിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. വെറും 25 മിനിറ്റിനുള്ളിൽ, ഫോൺ 50 ശതമാനം വരെ ചാർജ് ചെയ്യപ്പെടും. ഇനി ഫുൾ ചാർജിങ്ങാണെങ്കിൽ, ഒരു മണിക്കൂറിൽ സാധ്യമാകുന്നു.

ഇതിന് പുറമെ ഫോണിന്റെ ഡിസൈനും നല്ലൊരു പ്രീമിയം ഫോൺ ഫീൽ തരുന്നുണ്ട്.

iQOO Neo 10R: പോരായ്മ എന്ത്?

ഐക്യുഒ നിയോ 10R ഫോണിന് ചില പോരായ്മകളുമുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് ഇതിന് IP68/ IP69 റേറ്റിങ്ങില്ല. ഇന്ന് മിക്ക മിഡ് റേഞ്ച് ഫോണുകളിലും ഈ ക്വാളിറ്റിയുണ്ടാകും. എന്നാലും IP65 റേറ്റിംഗ് സ്മാർട്ഫോണിനുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :