iQOO Neo 10
മിഡ് റേഞ്ച് ഫോൺ ആരാധകർക്കായി iQOO Neo 10 പുറത്തിറങ്ങുന്നു. മെയ് 26-ന് തിങ്കളാഴ്ചയാണ് സ്മാർട്ഫോണിന്റെ ലോഞ്ച്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ ലോഞ്ച് ചെയ്യും. മികച്ച ഡിസൈനും, ഗെയിമിങ് പ്രേമികൾക്കായി മികവുറ്റ പെർഫോമൻസുമുള്ളതാണ് സ്മാർട്ഫോൺ.
ഇപ്പോഴിതാ ഫോണിന്റെ ഫീച്ചറുകളും വിലയും പരിശോധിക്കാം. ആകർഷിക്കുന്ന ഡിസൈനിലുള്ള ഈ ഫോണിന് എത്ര രൂപയാകുമെന്നും ഇപ്പോൾ ചില റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ ഐക്യുഒ നിയോ 10 നിങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ തന്നെ ലഭിക്കും. 33,000 രൂപ മുതൽ 35,000 രൂപ വരെ വില ഇതിനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് ലോഞ്ചിന് പിന്നാലെ ബാങ്ക് ഓഫറുകളും ലഭിക്കും.
ഈ വർഷമാദ്യം ഐക്യുഒ നിയോ 10R ലോഞ്ച് ചെയ്തിരുന്നു. 26,999 രൂപയിലാണ് ഇതിന്റെ വില ആരംഭിച്ചത്. ടോപ് വേരിയന്റിന് വില നിലവിൽ 30,999 രൂപയാണ്.
ലോഞ്ചിന് മുന്നോടിയായി, ഫോണിന്റെ ചില ഫീച്ചറുകളെ കുറിച്ചും കമ്പനി വെളിപ്പെടുത്തിയിരുന്നു. പ്രോസസർ, ഡിസ്പ്ലേ, ബാറ്ററി പോലുള്ള ഫീച്ചറുകളും ഐഖൂ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ കമ്പനി പുറത്തുവിട്ട ഫീച്ചറുകൾ അവലോകനം ചെയ്യുമ്പോൾ, മികച്ചൊരു ഹാൻഡ് സെറ്റായിരിക്കും ഇതെന്നാണ് അറിയാൻ കഴിയുന്നത്.
ഈ ഐക്യൂ ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s Gen 4 പ്രോസസർ നൽകുമെന്നാണ് സൂചന. ഐഖുവിൽ ഒരു Vivo Q1 ചിപ്പ് ഉപയോഗിക്കുമെന്നും ഇത് ക്യാമറ പ്രോസസിങ്ങിന് വേണ്ടിയാണെന്നും കമ്പനി വ്യക്തമാക്കിയാണ്.
1.5K റെസല്യൂഷനുള്ള AMOLED ഡിസ്‌പ്ലേ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 5,500nits പീക്ക് ബ്രൈറ്റ്‌നസ്, 144Hz വരെ റിഫ്രഷ് റേറ്റ് ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സിസ്റ്റം-ഓൺ-ചിപ്പിനെ പിന്തുണയ്ക്കാൻ LPPDDR5x റാമും, UFS4.1 സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് വിവരമുണ്ട്. 144FPS ഗെയിമിംഗിനെ ഫോൺ സപ്പോർട്ട് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ സ്റ്റോറേജ് ഓപ്ഷൻ എങ്ങനെയായിരിക്കുമെന്നതിൽ വ്യക്തതയില്ല.
മികച്ച ബാറ്ററിയായിരിക്കും ഈ മിഡ് റേഞ്ച് ഫോണുകളിൽ ഉൾപ്പെടുത്തുക. ഇത് 7,000mAh ബാറ്ററിയുമായി വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഫോൺ 120W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്നും സൂചനയുണ്ട്. 15 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യപ്പെടുമെന്നാണ് വിവരം
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഐഖൂ ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റായിരിക്കുമുള്ളത്. ഫോണിലെ പ്രൈമറി ക്യാമറയിൽ 50 മെഗാപിക്സൽ സോണി ഇമേജ് സെൻസർ ഉൾപ്പെടുത്തുമെന്നാണ് വിവരം. സെൽഫികൾക്കായി, ഇതിൽ 32 മെഗാപിക്സൽ ക്യാമറയുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ന് വിപണിയിൽ പ്രവേശിക്കുന്ന സ്മാർട്ഫോൺ ഒരു ഗെയിമിങ് കില്ലാഡിയായിരിക്കും.
ഐഖൂ നിയോ 10 ഫോണിന്റെ മെയ് 26-ലെ ലോഞ്ചിന് മുന്നേ മറ്റൊരു ഫോൺ കൂടി വന്നിരുന്നു. ഐക്യൂ നിയോ 10 പ്രോ പ്ലസ്സാണ് ഇനി ലോഞ്ചിന് എത്തുന്നത്. മെയ് 20-ന് ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ചൈനയിൽ ലോഞ്ച് ചെയ്തു.6800mAh പവറുള്ള സ്മാർട്ഫോണാണിത്.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…