iQOO Neo 10 ടീസറെത്തി! 7000mAh ബാറ്ററി പവറും 16MP ഫ്രണ്ട് ക്യാമറയും പിന്നെ ഡിസൈനും സ്റ്റൈലാകും…

Updated on 05-May-2025
HIGHLIGHTS

ഗെയിമിങ്ങിനും വീഡിയോ എഡിറ്റിങ്ങിനും മൾട്ടി ടാസ്കിങ്ങിനുമെല്ലാം യോജിച്ച 5G സ്മാർട്ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്

ഐഖൂ ഫോൺ ഇന്ത്യയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു

പവറിലും പെർഫോമൻസിലും ബാറ്ററിയിലും പ്രീമിയം ഡിസൈനിലും ഇത് മികച്ച ഹാൻഡ്സെറ്റായിരിക്കും

7000mAh ബാറ്ററിയുള്ള iQOO Neo 10 ഇതാ ഇന്ത്യയിൽ പുറത്തിറങ്ങുകയാണ്. 120W സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്. ഗെയിമിങ്ങിനും വീഡിയോ എഡിറ്റിങ്ങിനും മൾട്ടി ടാസ്കിങ്ങിനുമെല്ലാം യോജിച്ച 5G സ്മാർട്ഫോണാണ് ലോഞ്ചിന് ഒരുങ്ങുന്നത്. മെയ് 20 മുതൽ ഏത് ദിവസവും ഐഖൂ നിയോ 10 ഫോൺ പുറത്തിറങ്ങിയേക്കും. കൃത്യമായ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

iQOO Neo 10 ലോഞ്ചും വിലയും

ഐഖൂ ഫോൺ ഇന്ത്യയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. ഫോൺ ഏകദേശം 35,000 രൂപ റേഞ്ചിലുള്ള വിലയായിരിക്കും. എന്തായാലും മിഡ് റേഞ്ച് സ്മാർട്ഫോൺ വിപണിയിൽ താരമാകും.

പവറിലും പെർഫോമൻസിലും ബാറ്ററിയിലും പ്രീമിയം ഡിസൈനിലും ഇത് മികച്ച ഹാൻഡ്സെറ്റായിരിക്കും. ലോഞ്ചിന് ശേഷം ആമസോൺ വഴിയായിരിക്കും ഐഖൂ ഫോൺ വിൽപ്പന നടത്തുക.

iQOO Neo 10 ഡിസൈൻ

ഫോണിന്റെ ഡിസ്പ്ലേ സ്ക്രോളിലും സ്വൈപ്പിലും സുഗമമായ അനുഭവം തരുന്നു. ഇതിൽ ഐഖൂ പ്രീമിയം ഡിസൈനും ടോപ് ക്ലാസ് സ്റ്റൈലും ഇതിനുണ്ട്. ഐഖൂ നിയോ 10 ഫോണിന്റെ ടീസറിൽ ഡിസൈനെ കുറിച്ചുള്ള സൂചനകളും ലഭിക്കുന്നു. ഓറഞ്ച് നിറത്തിലും വെള്ള നിറത്തിലുമാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നു.

ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി

4nm ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയതും ശക്തവുമായ പ്രോസസറാണ് ഇതിലുള്ളത്. ഈ സ്മാർട്ഫോണിൽ സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസർ ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രോസസർ അതിവേഗ പ്രകടനത്തിന് പുറമെ ബാറ്ററി ചൂടാകാതിരിക്കാനും സഹായിക്കും.

ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ഹൈ-എൻഡ് ആപ്ലിക്കേഷനുകൾ തുടങ്ങിയ എല്ലാ ഫീച്ചറുകളും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. 12GB വരെ LPDDR5x റാമും 256GB UFS 4.0 വരെ സ്റ്റോറേജും ഫോണിനുണ്ടാകുമെന്നാണ് റിപ്പോർട്ട്. 7K VC ലിക്വിഡ് കൂളിങ് ഫീച്ചറും ഫോണിൽ നൽകിയേക്കും.

ഡിസ്പ്ലേ നോക്കുകയാണെങ്കിൽ, ഐക്യു നിയോ 10 ഫോണിൽ 144Hz റിഫ്രഷ് റേറ്റുണ്ടായിരിക്കും. ഇതിന് 6.78 ഇഞ്ച് 1.5K OLED ഡിസ്പ്ലേയായിരിക്കും നൽകുന്നത്.

IP65 റേറ്റിങ്ങിലൂടെ മികച്ച ഡ്യൂറബിലിറ്റിയും ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ മിഡ് റേഞ്ച് സ്മാർട്ഫോണിൽ 7000mAh ബാറ്ററിയും, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ടാകും.

ഐഖൂ നിയോ 10 നിയോ ക്യാമറ

ക്യാമറയിൽ സോണി LYT600 സെൻസറായിരിക്കും ഉൾപ്പെടുത്തുക. ഇതിൽ 50MP പ്രൈമറി ക്യാമറയായിരിക്കും ചേർക്കുന്നത്. അതിശയകരമായ ഫോട്ടോകൾക്ക് ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസ് കൊടുക്കും. ഫോണിന്റെ മുൻവശത്ത് 16MP ക്യാമറ ഉണ്ടായിരിക്കും. സെൽഫികളും വീഡിയോ കോളിങ്ങിനും ഇത് ഗംഭീര പെർഫോമൻസ് തരും.

Also Read: 50MP Triple ക്യാമറ Samsung S24 Plus ഒറിജിനൽ വിലയിൽ നിന്നും 47000 രൂപ വിലക്കിഴിവിൽ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :