/var/www/html/wp-shared-data/advanced-cache.php
iQOO 15R India launch teased and know expected features
പവറിലും ഫോട്ടോഗ്രാഫിയിലും മികച്ച ഒരു കിടിലൻ ഫോണായിരിക്കും iQOO 15R. ഇന്ത്യൻ വിപണിയിൽ വിവോ കമ്പനി അധികം വൈകാതെ ഈ സ്മാർട്ട് ഫോൺ അവതരിപ്പിച്ചേക്കും. ഇതിന് 100W ഫാസ്റ്റ് ചാർജിങ്ങും, 7600 mAh ബാറ്ററിയും ഇതിനുണ്ടാകും.
ഐക്യുഒ ഇന്ത്യ സിഇഒ നിപുൻ മരിയയാണ് ട്വിറ്ററിൽ ഐഖൂ 15ആർ ലോഞ്ചിനെ കുറിച്ച് അറിയിച്ചത്. ഫോണിന്റെ പിൻഭാഗത്തെ ഡിസൈനെ കുറിച്ച് ഒരു ടീസറിലൂടെയും ഐഖൂ അറിയിപ്പ് നൽകി. ചെക്കർഡ് പാറ്റേൺ, ഒരു മെറ്റൽ ഫ്രെയിം, ഡ്യുവൽ ക്യാമറ യൂണിറ്റുള്ള ഫോമാണിത്.
ചൈനയിൽ അടുത്തിടെ പുറത്തിറക്കിയ iQOO Z11 ടർബോയ്ക്ക് സമാനമായ ഡിസൈനാകും ഇതിലുണ്ടാകുക. രണ്ട് ഫോണുകളും തമ്മിൽ അടുത്ത ബന്ധമുണ്ടാകാമെന്ന് സൂചിപ്പിക്കുന്നു.
Also Read: BSNL 50MB Data Offer: 100 രൂപയ്ക്ക് താഴെ 50MB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
ഫെബ്രുവരിയിൽ ഐക്യുഒ 15R അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഐക്യുഒ 15ആർ ഇന്ത്യയിൽ ഏകദേശം 45,000 രൂപ വിലയിലാകും ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് സമയത്ത് മാത്രമേ ഔദ്യോഗിക വില വെളിപ്പെടുത്തുകയുള്ളൂ.
6.59 ഇഞ്ച് AMOLED ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഐഖൂ 15ആറിൽ പ്രതീക്ഷിക്കുന്നത്. ഇതിൽ കമ്പനി 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും കൊടുത്തേക്കും. സ്മാർട്ട് ഫോൺ ഡിസ്പ്ലേയ്ക്ക് 5,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് നൽകിയേക്കും.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റും Q3 ചിപ്‌സെറ്റും ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 16GB LPDDR5X റാമും 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകളും ഫോണിൽ ഉണ്ടാകുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു.
7,600 mAh ബാറ്ററിയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. 100W ചാർജിംഗ് പിന്തുണയുള്ള ഫോണായിരിക്കും ഇത്. ഈ സ്മാർട്ട് ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറുണ്ടാകും. IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനുകൾ ലഭിക്കുമെന്നും സൂചനകളുണ്ട്.
ക്യാമറയിലേക്ക് വന്നാൽ ഐഖൂ 15ആർ ഡ്യുവൽ ക്യാമറയിലുള്ള ഫോണായിരിക്കും. ഇതിൽ 200MP പ്രൈമറി സെൻസറും 8MP സെക്കൻഡറി സെൻസറും ഉൾപ്പെടുത്തും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിൽ 32MP മുൻ ക്യാമറയും നൽകിയേക്കും.