7400mAh പവർഫുൾ സൂപ്പർ ഗെയിമിങ് ഫോണായി iQOO 15 Ultra, ലോഞ്ച് തീയതി പുറത്ത്

Updated on 27-Jan-2026

iQOO തങ്ങളുടെ ആദ്യ Ultra ഫോണുമായി വരുന്നു. 7400mAh പവർഫുൾ സൂപ്പർ ഗെയിമിങ് സ്മാർട്ട് ഫോൺ ആണ് ലോഞ്ചിനൊരുങ്ങുന്നത്. ഐഖൂ 15 അൾട്രായുടെ ലോഞ്ച് തീയതി ഇപ്പോൾ പുറത്തുവന്നു. ഫെബ്രുവരി നാലിനാണ് ഗെയിമിങ് പ്രേമികൾക്കായി ഈ സ്മാർട്ട് ഫോൺ വരുന്നത്.

iQOO 15 Ultra Launch Details

ഐഖൂ 15 അൾട്രാ ഫെബ്രുവരിയിൽ ചൈനയിലാണ് ലോഞ്ച് ചെയ്യുന്നത്. “ഫ്യൂച്ചർ കാപ്സ്യൂൾ” DECO ഡിസൈനും, പുതിയ “എനർജി ബ്ലേഡ്” ലൈറ്റിംഗ് ഇഫക്റ്റുകളുമുള്ള സ്മാർട്ട് ഫോൺ ആകുമിത്. എന്നാൽ ഫോണിന്റെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ലോഞ്ചിനെ കുറിച്ച് വിവരങ്ങളില്ല. ഐഖൂ 15 അൾട്രാ തൽക്കാലം ചൈനയിൽ മാത്രമായിരിക്കും എത്തുന്നത്.

iQOO 15 Ultra launch date confirmed 4 February in China specs leaked

iQOO 15 Ultra Interesting Features

മിന്നുന്ന “എനർജി ബ്ലേഡ്” ലൈറ്റിംഗോടുകൂടി പൂർണമായി നിർമ്മിച്ച “ഫ്യൂച്ചർ കാപ്സ്യൂൾ” ഡിസൈനിലാകും ഫോൺ വരുന്നത്. ഫൈബർ സാങ്കേതികവിദ്യയിലുള്ള പുതിയ ടെക്സ്ചർ ഫോണിന് കൊടുക്കുമെന്നാണ് ഫോൺ അറീന റിപ്പോർട്ടിൽ പറയുന്നത്. ഗെയിമിങ്ങിനായി ഡിസൈൻ ചെയ്ത ഫോണായതിനാൽ കൂളിങ്ങിന് ഒരു എയർ ഇൻടേക്കും കൊടുക്കുന്നതാണ്.

ഐഖൂ 15 അൾട്രാ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ മറ്റ് ഫീച്ചറുകൾ

ഇനി സ്മാർട്ട് ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാകുമെന്ന് നോക്കാം. ചില ലീക്കുകളിൽ നിന്നും റിപ്പോർട്ടുകളിൽ നിന്നുമുള്ള വിവരങ്ങളാണിവ.

ഈ ഹാൻഡ്‌സെറ്റിന് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് കരുത്ത് പകരും. ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണാകുമിത്. ഇതിൽ സുഗമമായ ഗെയിംപ്ലേയും വേഗത്തിലുള്ള റെസ്പോൺസ് ടൈമും ഉറപ്പാക്കാൻ സഹായിക്കുന്ന ക്യു3 ഗെയിമിംഗ് ചിപ്പും കൊടുത്തേക്കും.

Also Read: 200MP ക്വാഡ് ക്യാമറ Samsung Galaxy S24 Ultra വില താഴെയിറങ്ങി, എന്നാൽ എല്ലായിടത്തും ഈ ഓഫറില്ല!

ലീക്കുകളിൽ പറയുന്നത് പുതിയ ഫോണിൽ ഐഖൂ ഫ്ലാറ്റ് 6.85-ഇഞ്ച് 2K LTPO സാംസങ് പാനൽ കൊടുക്കുമെന്നാണ്. സ്മാർട്ട് ഫോണിലെ ഹൈലൈറ്റ് 7400mAh ബാറ്ററിയാണ്. ഐക്യുഒ 15 അൾട്രായിൽ 100W വയർലെസ് ചാർജിംഗ് സപ്പോർട്ടും പ്രതീക്ഷിക്കാം.

ക്യാമറയിലേക്ക് വന്നാൽ പിന്നിൽ ട്രിപ്പിൾ 50MP ക്യാമറയാകും. അതും പ്രൈമറി സെൻസറിന് പുറമെ അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസ് പ്രതീക്ഷിക്കാം. ഫോണിന് മുൻവശത്ത് 32MP സെൽഫി ഷൂട്ടറും നൽകിയേക്കും.

ഓഡിയോ വശത്ത്, കൂടുതൽ ആഴത്തിലുള്ള ഗെയിമിംഗ് അനുഭവത്തിനായി നിങ്ങൾക്ക് കോക്സിയൽ സിമെട്രിക് ഡ്യുവൽ സ്പീക്കറുകളും ഒരു ഡ്യുവൽ-ആക്സിസ് വൈബ്രേഷൻ മോട്ടോറും ലഭിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :