ഫോൺ വാങ്ങാൻ വരട്ടെ, ഈ മാസം ലോഞ്ചിന് കിടിലൻ Smart Phones! വൺപ്ലസ് 15 മുതൽ iQOO 15 വരെ ഫ്ലാഗ്ഷിപ്പുകൾ

Updated on 03-Oct-2025
HIGHLIGHTS

വൺപ്ലസ്, വിവോ, ഒപ്പോ, ഐക്യു എന്നിവയിൽ നിന്നുള്ള പ്രധാന സ്മാർട്ട്‌ഫോൺ ഈ മാസമെത്തും

മികച്ച ഫോട്ടോഗ്രാഫി, വിപുലമായ പ്രോസസിങ്, കരുത്തുറ്റ ബാറ്ററി എന്നിവയിൽ ഫോക്കസ് ചെയ്താണ് ഫോണുകൾ വരുന്നത്

വൺപ്ലസ് 15 മുതൽ iQOO 15 വരെയുള്ള ഫോണുകൾ ഇതിലുണ്ടാകും

ഈ ഒക്ടോബർ മാസം Smart Phones Launch-ന്റെ ഉത്സവകാലമാണ്. വമ്പൻ ഫ്ലാഗ്ഷിപ്പുകളാണ് ഈ മാസം ലോഞ്ചിന് എത്തുന്നത്. വൺപ്ലസ്, വിവോ, ഒപ്പോ, ഐക്യു എന്നിവയിൽ നിന്നുള്ള പ്രധാന സ്മാർട്ട്‌ഫോൺ ഈ മാസമെത്തും. വൺപ്ലസ് 15, വിവോ എക്സ് 300 പ്രോ പോലുള്ള മുൻനിര മോഡലുകൾ ലിസ്റ്റിലുണ്ട്. ഇന്ത്യൻ യൂത്തിന്റെ ജനപ്രിയ സെറ്റ് ഐഖൂ 15 ഫോണും പ്രതീക്ഷിക്കാം. മികച്ച ഫോട്ടോഗ്രാഫി, വിപുലമായ പ്രോസസിങ്, കരുത്തുറ്റ ബാറ്ററി എന്നിവയിൽ ഫോക്കസ് ചെയ്താണ് ഫോണുകൾ അവതരിപ്പിക്കുന്നത്.

Smart Phones launch this month

വൺപ്ലസ് 15: റിപ്പോർട്ടുകൾ പ്രകാരം, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായി വൺപ്ലസ് വരുന്നു. 6.78 ഇഞ്ച് 1.5K 165Hz ഹൈ-റിഫ്രഷ് അമോലെഡ് ഡിസ്പ്ലേ ആയിരിക്കും ഇതിലുള്ളത്. ഫോണിൽ 7000mAh ബാറ്ററി, 90W ഫാസ്റ്റ് വയർഡ് ചാർജിംഗ്, സപ്പോർട്ടുണ്ടാകും.

ഇതിൽ 50MP ട്രിപ്പിൾ റിയർ ക്യാമറ കൊടുക്കാൻ സാധ്യതയുണ്ട്. ചൈനയിലെ ലോഞ്ചിന് ശേഷമായിരിക്കും ആഗോളതലത്തിൽ പുറത്തിറങ്ങുന്നത്. October 27-ന് സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 75,000 രൂപയ്ക്ക് താഴെയായിരിക്കും വില.

smart phones launch this month

Vivo X300 സീരീസ്

ക്യാമറയിലും ഡിസൈനിലും കൂടുതൽ മോഡി കൂട്ടി ഫ്ലാഗ്ഷിപ്പ് ഫോൺ വിവോ X300 വരുന്നുണ്ട്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് കൊടുക്കുമെന്നാണ് കമ്പനി പറയുന്നത്.

വിവോ X300, X300 പ്രോ എന്നിവയാണ് സീരീസിൽ ഉൾപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം പ്രോ മോഡലിൽ 16 ജിബി റാം, 1 ടിബി യുഎഫ്എസ് 4.1 ഫോർ-ലെയ്ൻ സ്റ്റോറേജ് ഉണ്ടായിരിക്കും. 6,510 എംഎഎച്ച് ബാറ്ററി ഫോണിൽ ഉണ്ടാകും. വിവോ X300 പ്രോയിൽ വിഎസ്1, വി3+ ചിപ്പുകൾ നൽകുമെന്നാണ് സൂചന.

ഇത് ചൈനയിൽ ഒക്ടോബർ 13-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. 70,000 രൂപയ്ക്ക് താഴെയാകുമെന്നാണ് വില.

Oppo Find X9 ലോഞ്ച്

ഓപ്പോ പ്രീമിയം AMOLED സ്‌ക്രീനിലാണ് ഫോൺ അവതരിപ്പിക്കുക. വേഗതയേറിയ വയർഡ്, വയർലെസ് ചാർജിങ് സപ്പോർട്ട് ഇതിനുണ്ടാകും. ഒക്ടോബർ 16-ന് സ്മാർട്ഫോൺ ലോഞ്ച് ചെയ്യുമെന്ന് കരുതുന്നു. ഇന്ത്യയിൽ ലോഞ്ച് നവംബറിലായിരിക്കും.

സീരീസിലെ രണ്ടിലും മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് കൊടുക്കുമെന്നാണ് റിപ്പോർട്ട്. 16GB വരെ റാമും 1TB വരെ സ്റ്റോറേജും ഇതിലുണ്ടാകുമെന്ന് പറയുന്നു. 75,000 രൂപയ്ക്ക് താഴെയായിരിക്കും ഓപ്പോ ഫൈൻഡ് X9 സീരീസിന്റെ വില.

ഐഖൂ 15

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഈ ഐഖൂ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയേക്കും. 60,000 രൂപയ്ക്ക് താഴെയാകും വില. ഇതും ഒക്ടോബറിൽ ലോഞ്ച് ചെയ്തേക്കും.

Also Read: മടക്കി ചുരുട്ടി പോക്കറ്റിലാക്കാം, ഓഫർ പിടിച്ചോളൂ… Rs 10000 ഡിസ്കൗണ്ടിൽ Motorola Razr 60 ഇന്ന്…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :