കഴിഞ്ഞ നവംബർ 26 നാണ് യുവാക്കളുടെ വൈബ് ഫോൺ iQOO 15 ഫ്ലാഗ്ഷിപ്പ് പുറത്തിറക്കിയത്. അതിനും മുമ്പ് OnePlus 15 ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണും ഇന്ത്യയിൽ അവതരിപ്പിച്ചു. ഐഖൂ 15 ഗെയിമിങ് പ്രമികൾക്കും, യുവാക്കൾക്കും വേണ്ടിയുള്ള പ്രീമിയം സെറ്റാണ്. വൺപ്ലസ് 15 ആകട്ടെ താങ്ങാനാവുന്ന വിലയിലുള്ള ഫ്ലാഗ്ഷിപ്പ് സെറ്റാണ്.
വൺപ്ലസ്, ഐക്യൂവിന്റെ രണ്ട് ഫ്ലാഗ്ഷിപ്പുകൾക്കും ഒരേ വിലയാണ്. 12GB+256GB സ്റ്റോറേജുള്ള ഫോണിന് 72999 രൂപയാണ് വിപണി വില. ഇവ രണ്ടിനും 4000 രൂപയുടെ ബാങ്ക് ഓഫർ കൂടി ചേർത്താണ് ആമസോൺ ഉൾപ്പെടെയുള്ള സൈറ്റുകളിൽ വിൽക്കുന്നത്.
എന്നാൽ ഐഖൂ 15 സ്മാർട്ട് ഫോണും വൺപ്ലസ് 15 സ്മാർട്ട് ഫോണും തമ്മിലുള്ള പ്രത്യേകതയും വ്യത്യാസങ്ങളും എന്തൊക്കെയാകും? താരതമ്യം ചെയ്ത് പരിശോധിക്കാം.
രണ്ട് ഫ്ലാഗ്ഷിപ്പുകളും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 എന്ന പുത്തൻ പ്രോസസറാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ടാസ്കിലേക്ക് വരുമ്പോൾ ഐക്യുഒ 15 കുറച്ചുകൂടി മികച്ചതാണ്. AnTuTu ൽ 4.18 ദശലക്ഷത്തിലധികം പോയിന്റുണ്ട്. 8,000 ചതുരശ്ര മില്ലീമീറ്റർ വിസ്തീർണ്ണമുള്ള 8K വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഇത് ഉപയോഗിക്കുന്നു.
360 ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റവും 3D വേപ്പർ ചേമ്പറും ആണ് വൺപ്ലസ് തങ്ങളുടെ ചിപ്പിൽ കൊടുത്തിരിക്കുന്നത്.
രണ്ട് ഹാൻഡ്സെറ്റുകളിലും ട്രിപ്പിൾ 50-മെഗാപിക്സൽ സെൻസറുകളാണ് സജ്ജീകരിച്ചിരിക്കുന്നു.
ഐഖൂ 15: 50MP സോണി IMX921 മെയിൻ സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂമിന്റെ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിൽ 50MP അൾട്രാവൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. AI വിഷ്വൽ, റിഫ്ലക്ഷൻ മായ്ക്കൽ ടൂളുകളാണ് ഹാൻഡ്സെറ്റിലുള്ളത്.
വൺപ്ലസ് 15: 50MP സോണി IMX906 പ്രൈമറി ക്യാറ ഇതിലുണ്ട്. 3.5x ഒപ്റ്റിക്കൽ സൂമുള്ള 50MP Samsung JN5 ടെലിഫോട്ടോ ലെൻസ് കൊടുത്തിരിക്കുന്നു. 50MP OV50D അൾട്രാവൈഡ് സെൻസറാണുള്ളത്. ഈ റിയർ ക്യാമറ 30fps-ൽ 4K/120fps വരെ 8K ഫൂട്ടേജുകൾ പിന്തുണയ്ക്കുന്നു.
രണ്ട് ഉപകരണങ്ങളിലും 32MP മുൻ ക്യാമറകൾ ഉൾപ്പെടുന്നു. വൺപ്ലസ് ഫ്രണ്ട് ഷൂട്ടറിൽ കൂടുതൽ ശക്തമായ വീഡിയോ റെക്കോർഡിംഗ് ഓപ്ഷനുണ്ടെന്ന് പറയാം.
100W വയർഡ്, 40W വയർലെസ് ചാർജിംഗുള്ള സ്മാർട്ട്ഫോണാണ് ഐഖൂ 15. 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്. മറുവശത്ത് 120W വയർഡ്, 50W വയർലെസ് ചാർജിംഗുള്ള ഫോണാണ്. വൺപ്ലസ് 15 ഫോണിലെ ബാറ്ററി 7,300mAh ആണ്.
ഇനി രണ്ട് ഫ്ലാഗ്ഷിപ്പുകളിലെയും സോഫ്റ്റ് വെയർ നോക്കാം. വൺപ്ലസ് 15 ഫോണിലുള്ളത് OxygenOS 16 ആണ്. ഗൂഗിൾ ജെമിനി ടൂളുകൾ സപ്പോർട്ട് ചെയ്യുന്ന എഐ ഫീച്ചറുകളുണ്ട്. ഇത് നാല് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും 6 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും തരുന്നു.
വൈബ് ഫോൺ ഐഖൂ 15 ലെ സോഫ്റ്റ് വെയർ OriginOS 6 ആണ്. ഇത് 5 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും 7 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുമായാണ് വരുന്നത്.
Also Read: ആമസോണിൽ അപാരമായ ഓഫർ! 50MP Selfie Sensor Motorola സ്മാർട്ട് ഫോൺ 45 ശതമാനം ഡിസ്കൗണ്ടിൽ