യൂത്തിന്റെ വൈബ് ഫോണാണ് iQOO 5G ഫ്ലാഗ്ഷിപ്പുകൾ. എല്ലാ വർഷവും വിവോ സബ് ബ്രാൻഡ് കിടിലൻ ഫ്ലാഗ്ഷിപ്പുകളാണ് അഴതരിപ്പിക്കുന്നത്. സ്റ്റൈലിന് സ്റ്റൈലും ഗെയിമിങ്ങിൽ സൂപ്പർ ഫാസ്റ്റും മൾട്ടി ടാസ്കിങ്ങുമുള്ള സ്മാർട്ഫോണുകളാണ് പ്രീമിയം നിരയിലുണ്ടാകുക. ഇത്തവണയും താങ്ങാനാവുന്ന വിലയിൽ Best Flagship പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. മികച്ച ഫീച്ചറുകളും കുറഞ്ഞ വിലയുമുള്ള iQOO 15 5G സ്മാർട്ഫോണിന്റെ ലോഞ്ച് തീയതിയും പുറത്തുവിട്ടു.
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഈ സ്മാർട്ഫോൺ നവംബറിൽ ലോഞ്ച് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസം 2025ന്റെ ഫ്ലാഗ്ഷിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സിഇഒ നിപുൻ മരിയ. ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ എലൈറ്റ് പ്രോസസറാണ് ഫോണിലെ ഹൈലൈറ്റ്. ഇതിന് വൃത്താകൃതിയിലുള്ള ക്യാമറ യൂണിറ്റും ഒറിജിൻ ഒഎസ്സും ആദ്യമായി കൊടുക്കുന്നു.
ഐക്യു 15 ഒക്ടോബർ 20 ന് ചൈനയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് വിവരം. ഈ സ്മാർട്ഫോൺ നവംബറിൽ ഇന്ത്യയിലും അരങ്ങേറ്റം കുറിക്കും. കൃത്യമായ റിലീസ് തീയതി അറിയിച്ചിട്ടില്ല. എങ്കിലും നവംബർ 15 നും നവംബർ 25 നും ഇടയിൽ ഇത് ലോഞ്ചാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഫോണിന്റെ വിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം കമ്പനി ഇനിയും നൽകിയിട്ടില്ല. എങ്കിലും ഐഖൂ 15 5ജി 59,999 രൂപ റേഞ്ചിലുള്ള ഹാൻഡ്സെറ്റായിരിക്കും. സാംസങ്, വിവോ, ആപ്പിളിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പുകളുമായി ഒത്തുനോക്കുമ്പോൾ ഇത് ശരിക്കും കീശ കീറാത്തെ ഫ്ലാഗ്ഷിപ്പ് വിലയാണ്.
റിപ്പോർട്ടുകൾ പ്രകാരം ഐക്യു 15 ഫോണിന് 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയായിരിക്കും കൊടുക്കുന്നത്. ഇതിന് 6.85 ഇഞ്ച് 2K 8ടി എൽടിപിഒ പാനൽ നൽകിയേക്കും. സ്മാർട്ഫോൺ സ്ക്രീനിന് 6,000-നിറ്റ് പീക്ക് ബ്രൈറ്റ്‌നസ് നൽകുമെന്നും റിപ്പോർട്ടുണ്ട്.
ഐഖൂ 15 സ്മാർട്ഫോണിൽ കരുത്തുറ്റ പെർഫോമൻസ് നൽകുന്നത് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് ആയിരിക്കും. ഇതിൽ ഇൻ-ഹൗസ് ക്യു3 ചിപ്‌സെറ്റും ഉൾപ്പെട്ടേക്കാം. പുതിയ 8കെ വിസി ഡോം കൂളിംഗ് സിസ്റ്റവും ഫോണിലുണ്ടാകുമെന്നാണ് സൂചന. ഈ ഐഖൂ സ്മാർട്ഫോണിൽ 7,000 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തുമെന്ന് പറയുന്നു. ഫ്ലാഗ്ഷിപ്പി ഐഖൂവിൽ നിങ്ങൾക്ക് വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കും.
ക്യാമറയിലേക്ക് വന്നാൽ ഐഖൂ സ്മാർട്ഫോണിൽ 50MP പ്രൈമറി സെൻസറുണ്ടാകും. ഇതിൽ 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും നൽകുമെന്നാണ് പറയുന്നത്. ഫോണിലെ മറ്റ് സ്പെസിഫിക്കേഷനുകളെ കുറിച്ച് ഇനിയും വിവരങ്ങൾ വരാനുണ്ട്.
Also Read: KSEB Electricity Bill ഓൺലൈനിൽ അടയ്ക്കാം, ഈസി ഫാസ്റ്റായി നിസ്സാരം മൊബൈൽ ഫോണിലൂടെ…