iQOO 13 Launch: New ഫ്ലാഗ്ഷിപ്പ് കില്ലർ! ഇനി കാത്തിരിപ്പില്ല, വില ഉൾപ്പെടെ ചോർന്ന 5 വിവരങ്ങൾ

Updated on 03-Dec-2024
HIGHLIGHTS

iQOO 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ടെക് ലോകം

ഡിസംബർ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ പുറത്തിറക്കും

ഐഖൂ 13 വില വിവരങ്ങൾ ചോർന്നിരിക്കുന്നു

iQOO 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ഡിസംബർ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ പുറത്തിറക്കും. എന്നാൽ ലോഞ്ച് ആകുന്നതിന് മുന്നേ ഐഖൂ 13 വില വിവരങ്ങൾ ചോർന്നിരിക്കുന്നു.

iQOO 13 ലോഞ്ച്: Dec 3

കൂടാതെ ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഏതാനും സ്പെസിഫിക്കേഷനുകളും പുറത്തു വരുന്നു. ഐഖൂ 13 ചൈനീസ് വിപണിയിൽ എത്തിയത് കഴിഞ്ഞ മാസമാണ്. പ്രോസസറിലും ക്യാമറയിലുമെല്ലാം ചൈനീസ് എഡിഷൻ ഇന്ത്യൻ ഐക്യൂവിലും ആവർത്തിക്കും. എന്നാൽ മറ്റ് ചില മാറ്റങ്ങൾ ഐഖൂ 13 ഇന്ത്യൻ വേരിയന്റിലുണ്ടാകും.

എന്തായാലും വരാനിരിക്കുന്ന ഐക്യൂ 13-നെ കുറിച്ച് ഞങ്ങൾക്ക് അറിയാവുന്ന 6 കാര്യങ്ങൾ ഇവിടെ പറയാം. IQOO 13 5G-യുടെ പ്രധാന 5 ഫീച്ചറുകളാണ് ഇവിടെ വിവരിക്കുന്നത്.

ഐഖൂ 13

iQOO 13 പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുള്ള ഫോണാണിത്. 6,000mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഇവയിലുണ്ടാകും. ഈ ഫ്ലാഗ്ഷിപ്പ് ഫോണിലെ പ്രധാന 6 ഫീച്ചറുകൾ ഇവയാണ്.

വില: ഐഖൂ 13 ന്റെ വില 55,000 രൂപയ്ക്ക് താഴെ ആയിരിക്കുമെന്നാണ് ലോഞ്ചിന് മുമ്പേ ചോർന്ന വിവരങ്ങൾ.

Design: ഫോണിന്റെ ഡിസൈൻ ലോഞ്ച് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അനാച്ഛാദനം ചെയ്തു. ഫോൺ ക്യാമറ മൊഡ്യൂളിന് ചുറ്റും ഹാലോ ലൈറ്റുകൾ ഉൾപ്പെടുത്തും. ഗെയിമർമാരും ടെക് പ്രേമികളും ഇഷ്ടമാകുന്ന തരത്തിലാണ് ആർജിബി എൽഇഡി ലൈറ്റിങ്.

ഗ്ലാസ് പാനലുകൾക്കിടയിൽ സ്ലീക് അലൂമിനിയം ഫ്രയിമുണ്ട്. 8.13mm കനത്തിലാണ് ഫോൺ നിർമിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഡിസ്പ്ലേ: 6.8-ഇഞ്ച്, Q10 2k 144Hz അൾട്രാ ഐകെയർ ഡിസ്‌പ്ലേ ഇതിലുണ്ട്. AMOLED ഫ്ലാറ്റ് ഡിസ്പ്ലേ ഇതിൽ ഫീച്ചർ ചെയ്യുന്നു.

സ്നാപ്ഡ്രാഗൺ പ്രോസസർ: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഫോണാണിത്. 16GB വരെ റാമുമായി ജോടിയാക്കിയിരിക്കുന്നു. 256GB മുതൽ 1TB വരെയുള്ള കോൺഫിഗറേഷനുകൾ ഇതിലുണ്ടാകും. UFS 4.0 അല്ലെങ്കിൽ 4.1 സ്റ്റോറേജ് ഉപയോഗിക്കുന്നതിനാൽ ഫാസ്റ്റ് പെർഫോമൻസ് ലഭിക്കും.

ട്രിപ്പിൾ ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയിൽ മൂന്ന് 50 MP ലെൻസുകൾ ഉൾപ്പെടുന്നു. ഇതിൽ വൈഡ്, ടെലിഫോട്ടോ, അൾട്രാവൈഡ് ക്യാമറകളാണ് വരുന്നത്. 8K റെസല്യൂഷൻ വരെയുള്ള വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യും. ഉയർന്ന നിലവാരമുള്ള വ്ളോഗുകൾക്കും വീഡിയോ കോളുകൾക്കുമായി മികച്ച സെൽഫി ക്യാമറയുമുണ്ട്. ഇതിനായി ഐഖൂ ഫോണിൽ 4K വീഡിയോ സപ്പോർട്ട് ചെയ്യുന്ന 32MP ഫ്രണ്ട് ക്യാമറയുണ്ടാകും.

Also Read: December Special Phones: വർഷാവസാനം iQOO 13 ഉൾപ്പെടെ വമ്പൻ ഫോണുകളും, ബജറ്റിന് പറ്റിയ കിടിലൻ ഫോണുകളും…

ബാറ്ററി: 6,000mAh ബാറ്ററിയാണ് ഇന്ത്യൻ എഡിഷനിലുണ്ടാകുക. ഇത് 120W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. മൂന്നാം തലമുറ സിലിക്കൺ ആനോഡ് ബാറ്ററി ഈ സ്മാർട്ഫോണിലുണ്ടാകും.

ഇവയെല്ലാം ഐഖൂ 13 5ജിയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് കില്ലർ വിപണിയിൽ പ്രവേശിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :