iqoo 13 5g why you should not miss terrible flagship phone
iQOO 13 5G പ്രതീക്ഷിച്ച എല്ലാ ഫീച്ചറുകളുടേയും വന്ന പുതിയ Flagship ആണ്. ഏറ്റവും ശക്തവും വേഗതയുമുള്ള പുതിയ പ്രോസസറാണ് ഫോണിലുള്ളത്. ഇങ്ങനെ പെർഫോമൻസിൽ മാത്രമല്ല, ക്യാമറയിലും ഡിസ്പ്ലേയിലും ബാറ്ററിയിലുമെല്ലാം ആള് കില്ലാഡി തന്നെ.
ഡിസംബർ 5 മുതൽ iQOO 13 Pre Booking തുടങ്ങി. 51,999 രൂപ മുതൽ ഐഖൂ 13 ലോഞ്ച് ഓഫറിലൂടെ വാങ്ങാമെന്നതാണ് നേട്ടം. ശരിക്കും ഇത്രയും വിലയിൽ ഇത്രയും മികച്ച ക്വാളിറ്റിയുള്ള ഫോൺ അപൂർവ്വമാണ്. സാംസങ്ങിന്റെയും വൺപ്ലസിന്റെയുമെല്ലാം ഫ്ലാഗ്ഷിപ്പുകൾ വിലയിൽ ഉയർന്നു നിൽക്കുമ്പോൾ, ഐഖൂ താരതമ്യേന കുറഞ്ഞ വിലയിലാണ് ഫ്ലാഗ്ഷിപ്പ് അവതരിപ്പിച്ചത്. അതും എല്ലാം തികഞ്ഞൊരു പെർഫെക്ട് സ്മാർട്ഫോൺ.
12GB+256GB: 54,999 രൂപ
16GB+512GB: 59,999 രൂപ
ലോഞ്ച് ഓഫറിലൂടെ 3000 രൂപ ഇളവ് ലഭിക്കും. ഇങ്ങനെ 12GB+256GB സ്റ്റോറേജ് 51,999 രൂപയ്ക്ക് വാങ്ങാം. കൂടിയ വേരിയന്റ് 56,999 രൂപയ്ക്കും ലഭിക്കും. HDFC, ICICI ബാങ്ക് കാർഡുകളിലൂടെയുള്ള പേയ്മെന്റുകൾക്കാണ് ഓഫർ. ഡിസംബർ 11-ലെ വിൽപ്പനയിലും ഇപ്പോൾ നടക്കുന്ന പ്രീ-ബുക്കിങ്ങിലും വാങ്ങുന്നവർക്കാണ് ലോഞ്ച് ഓഫർ.
IQOO 13 Price: ഒന്നാമത്തേത് ഫോണിന്റെ വില തന്നെയാണ്. 60,000-ത്തിൽ താഴെയാണ് ഫ്ലാഗ്ഷിപ്പിന്റെ എല്ലാ മോഡലുകൾക്കും വിലയാകുന്നത്. Snapdragon 8 Elite എന്ന മുൻനിര ചിപ്‌സെറ്റ് ഈ സ്മാർട്ഫോണിലുണ്ട്. ഇത് ശരിക്കും ആപ്പിളിന്റെ A18 Pro-യേക്കാൾ മികച്ചതാണ്. ഗെയിമിങ്ങിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല, മികച്ച ബാറ്ററി ലൈഫും ഈ ഫോണിൽ ലഭിക്കുന്നതാണ്.
Design: നിങ്ങൾ വാഹനപ്രേമിയാണെങ്കിൽ, അതും BMW പോലുള്ള ആഢംബര കാറുകൾ ഇഷ്ടമാണെങ്കിൽ ഈ ഫോണിനെ കൂടെ കൂട്ടാം. കാരണം ഫോണിന്റെ ഒരു കളർ വേരിയന്റ് ബിഎംഡബ്ല്യൂവിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. എം സ്‌പോർട്ട് ഡിസൈനിലും ഐഖൂ 13 അവതരിപ്പിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള വേരിയന്റിനാണ് BMW ഡിസൈൻ വരുന്നത്. ഐക്യൂ 12-നേക്കാൾ കുറച്ചുകൂടി മാറ്റിയ ഡിസൈനാണിത്. കുറച്ചുകൂടി ഐക്യൂ 13 മെലിഞ്ഞ സ്മാർട്ഫോണാണ്.
ഫോണിന്റെ പിൻഭാഗത്ത് ഫ്ലോട്ടിംഗ് ലൈറ്റ് ഡിസൈൻ ഉണ്ട്. ഈ ഡിസൈൻ ലൈറ്റ് ഫ്ലാഷ് ചെയ്യാൻ അനുവദിക്കുന്നു. കോളുകളും മെസേജുകളും പോലുള്ളവയ്ക്ക് ഇൻസ്റ്റന്റ് അലേർട്ടുകൾ നൽകും.
Watch: iQOO 13: പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ എന്തുകൊണ്ട് നിങ്ങൾക്ക് Best Choice ആണ്?
Snapdragon പ്രോസസർ, Q2 ചിപ്പ്: ഇതിൽ വലിയ വേപ്പർ കൂളിംഗ് ചേമ്പറുണ്ട്. ഫോണിൽ Q2 ചിപ്പാണ് നൽകിയിട്ടുള്ളത്. ഐക്യൂ 12-നെ അപേക്ഷിച്ച് 7000mm² ചേമ്പർ 17% വലുതാണ്. Q2 ചിപ്പുള്ളതിനാൽ കുറഞ്ഞ പവർ ഉപഭോഗവും കാര്യക്ഷമതയും വർധിപ്പിക്കും. ഇത് റിസോഴ്‌സ്-ഹെവി സീനുകളിൽ ഗെയിമിംഗ് പെർഫോമൻസും മെച്ചപ്പെടുത്തുന്നു.
ഡിസ്പ്ലേ: ഫോണിലുള്ളത് 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ്. 120Hz-നെ അപേക്ഷിച്ച് 144Hz കൂടുതൽ സുഗമമായ സ്‌ക്രോളിംഗും സ്‌ക്രീൻ പ്രവർത്തനവും നൽകുന്നു. ഇത് 2K-ലധികം റെസല്യൂഷനിലാണ് പ്രവർത്തിക്കുന്നത്. അതായത് ഒരു ഇഞ്ചിന് 510 പിക്സലുകൾ ലഭിക്കു. ഫോണിന്റെ പാനലിൽ LTPO ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്.
അൾട്രാസോണിക് ബയോമെട്രിക്സ്: iQOO 12 ഉൾപ്പെടുന്ന ഫ്ലാഗ്ഷിപ്പുകളിൽ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സ്കാനറാണുള്ളത്. എന്നാൽ ഐഖൂ 13 ഫോണിൽ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറാണുള്ളത്. ഈ സ്കാനർ കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമാണ്.