iQOO 12 Pro BMW Edition: BMW വേർഷനിലും ഐക്യൂ 12 വരും, എന്തെല്ലാം പ്രതീക്ഷിക്കാം!

Updated on 30-Oct-2023
HIGHLIGHTS

ഐക്യൂ 12 ഉടനെ വിപണിയിലേക്ക് പ്രവേശിക്കും

ഐക്യൂ ഈ 12 സീരീസ് ഫോണുകളിലും ബിഎംഡബ്ല്യു എം സ്‌പോർട് എഡിഷൻ കൊണ്ടുവരും

നവംബർ 7 ന് ഈ ഫോൺ ചൈനയിൽ അരങ്ങേറ്റം കുറിക്കും

സാംസങ്ങും വൺപ്ലസും റിയൽമിയും അരങ്ങ് വാഴുന്ന സ്മാർട്ഫോൺ വിപണിയിലേക്ക് iQOO ഫോണുകളും സ്ഥാനം പിടിച്ചിട്ടുണ്ട്. കാഴ്ചയിൽ അഴകാർന്ന ഡിസൈനും, പെർഫോമൻസിൽ അതിശയിപ്പിക്കുന്ന പ്രോസസറും ഉൾപ്പെടുത്തി ഐക്യൂ 12 ഉടനെ വിപണിയിലേക്ക് പ്രവേശിക്കും. നവംബർ 7 ന് ഈ ഫോൺ ചൈനയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഐക്യൂ 12, ഐക്യൂ 12 പ്രോ എന്നിങ്ങനെ 2 വേരിയന്റുകളിലാണ് ഫോൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഫോൺ വിപണിയുടെ മനംകവരാൻ മറ്റൊരു വേരിയന്റ് കൂടി ഇതേ സീരീസിൽ കമ്പനി അവതരിപ്പിച്ചേക്കാമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അതായത്, ഐക്യൂ ഈ 12 സീരീസ് ഫോണുകളിലും ബിഎംഡബ്ല്യു എം സ്‌പോർട് എഡിഷൻ കൊണ്ടുവരുമെന്ന് കരുതുന്നു.

iQOO 12 Pro BMW എഡിഷൻ

വെള്ള നിറത്തിലായിരിക്കും ഐക്യൂ 12ന്റെ BMW edition വരിക. എന്നാൽ നീല, കറുപ്പ്, ചുവപ്പ് എന്നീ ബിഎംഡബ്യൂവിനെ സൂചിപ്പിക്കുന്ന വരകൾ ഡിസൈനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലാണ് ഐക്യൂ 12 പ്രോയുടെ ബിഎംഡബ്ല്യു എം മോട്ടോർസ്‌പോർട്ട് എഡിഷൻ മോഡലിന്റെ ഡിസൈൻ പരിചയപ്പെടുത്തിയിട്ടുള്ളത്.

iQOO 12 ഡിസ്പ്ലേയും ഫീച്ചറുകളും

സാംസങ് E7 AMOLED ഡിസ്‌പ്ലേയും, 144Hz-ന്റെ റീഫ്രെഷ് റേറ്റ് പാനലും ചേർന്ന് വരുന്ന ഫോണാണിത്. 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്. കൂടാതെ 4,980mAh ബാറ്ററിയാണ് ഇതിലുള്ളത്.

ബിഎംഡബ്യൂ ലുക്ക് മാത്രമല്ല, പെർഫോമൻസിലും യുവാക്കളുടെ മനം കവരുന്ന ഫോണാണിത്. അതായത്, 100x സൂമിനൊപ്പം 3x പെരിസ്കോപ്പിക് ലെൻസുള്ള 64 മെഗാപിക്സൽ ഓമ്‌നിവിഷൻ OV64B സെൻസറും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എന്ന ഏറ്റവും പുതിയ ചിപ്‌സെറ്റാണ് സ്‌മാർട്ട്‌ഫോണിലുള്ളത്.

ബിഎംഡബ്ല്യു എം മോട്ടോർസ്‌പോർട്ട് എഡിഷൻ

iQOO 12 സീരീസിന്റെ ഡിസ്‌പ്ലേ സാംസങ് E7 AMOLED ഡിസ്‌പ്ലേകളും 144Hz-ന്റെ പുതുക്കൽ നിരക്ക് പാനലും ഉള്ള ഒരു ഉയർന്ന ഓഫറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120W വയർഡ് ഫാസ്റ്റ് ചാർജിംഗുള്ള 4,980mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിനെ പിന്തുണയ്ക്കുന്നതെന്ന് പറയപ്പെടുന്നു.

Also Read: Samsung Galaxy S24 Ultra: ഐസോസെൽ സൂമിങ് ക്യാമറയുള്ള Samsung Galaxy S24 Ultra ഇതാ…

പെർഫോമൻസിലും ഗെയിമിങ് കപ്പാസിറ്റിയിലും പേരുകേട്ട ഫോണുകളാണ് ഐക്യൂ എപ്പോഴും അവതരിപ്പിക്കാറുള്ളത്. പ്രത്യേകിച്ച് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ നിങ്ങൾക്ക് ഈ ഫീച്ചർ ഉറപ്പായും പ്രതീക്ഷിക്കാം. ഫോണിൽ ഏറ്റവും പുതിയ ചിപ്സെറ്റാണ് പ്രവർത്തിപ്പിക്കുന്നത് എന്നതിനാൽ പെർഫോമൻസിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അതുപോലെ, 144 Hz OLED പാനൽ ഗെയിമിങ്ങിന് വളരെ മികച്ച അനുഭവം തന്നെ സമ്മാനിക്കുമെന്നും കരുതാം.

ഐക്യൂ 12 വിലയും വിവരങ്ങളും

ഐക്യു 12ന്റെ വിലയും ഓഫറുകളെയും കുറിച്ച് ഇപ്പോൾ ധാരണയില്ല. നവംബർ 7ന് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്ത്, ദിവസങ്ങൾക്കുള്ളിൽ ഈ ഫോൺ ഇന്ത്യയിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :