iPhone SE 4 Leaks: വരുന്ന Special എഡിഷനും ഐഫോൺ 16നും ഒരൊമ്മ പെറ്റ പോലെ ക്യാമറ

Updated on 10-Dec-2024
HIGHLIGHTS

വരാനിരിക്കുന്ന ഐഫോൺ SE 4 ക്യാമറ ഐഫോൺ 16 പോലെയായിരിക്കും എന്നാണ് സൂചന

ഇതിൽ 48 മെഗാപിക്സൽ പിൻ ക്യാമറയാണ് ആപ്പിൾ അവതരിപ്പിക്കുക

നമ്മുടെ കീശ കീറാതെ ഒരു ഐഫോൺ അതാണ് iPhone സ്പെഷ്യൽ എഡിഷൻ 4

iPhone SE 4 എന്ന Special Edition ഐഫോണിനായി കാത്തിരിക്കുകയാണോ? നമ്മുടെ കീശ കീറാതെ ഒരു ഐഫോൺ അതാണ് വരാനിരിക്കുന്ന സ്പെഷ്യൽ എഡിഷൻ. Apple പുറത്തിറക്കുന്ന ഈ സ്മാർട്ഫോണിനെ കുറിച്ച് ഇതിനകം ചില സൂചനകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ iPhone SE 4 Camera-യെ കുറിച്ചുള്ള അപ്ഡേറ്റാണ് ലഭിക്കുന്നത്.

iPhone SE 4: ക്യാമറ

വരാനിരിക്കുന്ന ഐഫോൺ SE 4 ക്യാമറ ഐഫോൺ 16 പോലെയായിരിക്കും എന്നാണ് സൂചന. ഇതിൽ 48 മെഗാപിക്സൽ പിൻ ക്യാമറയാണ് ആപ്പിൾ അവതരിപ്പിക്കുക. 12MP TrueDepth ഫ്രണ്ട് ക്യാമറയും ഫോണിൽ പ്രതീക്ഷിക്കുന്നു. ET ന്യൂസിന്റെ ഒരു പുതിയ റിപ്പോർട്ടിലാണ് ക്യാമറ ഫീച്ചറുകളെ കുറിച്ച് സൂചനകൾ വരുന്നത്.

iPhone SE 4 ഏറ്റവും പുതിയ ഐഫോൺ ക്യാമറ പോലെയാകും എന്നത് സന്തോഷകരമായ വാർത്തയാണ്. ഇതിൽ 48MP വൈഡ് ആംഗിൾ ലെൻസായിരിക്കുമെന്ന് റിപ്പോർട്ടുണ്ട്. ആപ്പിളിന്റെ മുൻ മോഡലുകളുമായി സ്ഥിരത നിലനിർത്തിക്കൊണ്ട് FaceTime കോളുകളെ ഇത് സപ്പോർട്ട് ചെയ്തേക്കും. അതുപോലെ ഫേസ് ഐഡിയും സ്പെഷ്യൽ എഡിഷനിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ക്യാമറ മൊഡ്യൂളുകൾ ഐഫോണിന് പ്രധാനമായും വിതരണം ചെയ്യുന്നത് എൽജി ഇന്നോടെക് ആണെന്നാണ് വിവരം. അതുപോലെ ഫോക്‌സ്‌കോൺ, കോവൽ ഇലക്ട്രോണിക്‌സ് എന്നിവരുടെ സംഭാവനകളുമുണ്ട്.

ഐഫോൺ SE 4 ക്യാമറ

iPhone SE 4: ലോഞ്ചും വിലയും

ഐഫോൺ SE 4 വരുന്ന വർഷം ആദ്യ പാദത്തിൽ തന്നെ ലോഞ്ച് ചെയ്തേക്കും. ഇത് കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ള പ്രീമിയം ഫോണായിരിക്കും. ഏകദേശം $400 ആയിരിക്കും ഫോണിന് വിലയാകുക.

Special Edition മറ്റ് ഫീച്ചറുകൾ

ഐഫോൺ SE 4 ക്യാമറയിൽ ഐഫോൺ 16-നെ പോലെയാണെങ്കിൽ ഡിസ്പ്ലേയിൽ ഐഫോൺ 14യുമായി സാമ്യമുണ്ടാകും. 14-ലെ പോലെ സമാനമായ ഒരു ഓൾ-ഡിസ്‌പ്ലേ ലുക്ക് നൽകിയേക്കും. ഇതിൽ ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡിയായിരിക്കും ഉൾപ്പെടുത്തുക.

6.06 ഇഞ്ച് OLED ഡിസ്‌പ്ലേ നൽകിയേക്കും. മുമ്പത്തെ SE മോഡലുകളിൽ LCD ഡിസ്‌പ്ലേ ആയിരുന്നു എന്നത് ശ്രദ്ധിക്കുക. ഈ സ്പെഷ്യൽ എഡിഷൻ ഫോണിലും ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ലഭിക്കുന്നതാണ്. ഇതുവരെ വന്ന സ്പെഷ്യൽ എഡിഷൻ ഫോണുകളേക്കാൾ SE 4 മികവുറ്റ നിലവാരമുള്ള ഫീച്ചറുകളിലാണ് പുറത്തിറങ്ങുന്നത്. അതുപോലെ ബജറ്റ് താങ്ങാവുന്ന രീതിയിലുമായിരിക്കും എന്നാണ് ലഭിക്കുന്ന വിവരം.

Also Read: 5500mAh, SUPERVOOC ചാർജിങ് OnePlus Nord ഫോൺ 16999 രൂപയ്ക്ക്! Free ആയി നെക്ക്ബാൻഡ് ഇയർഫോണും

2025 മാർച്ചോടെ ഈ ഐഫോൺ നമുക്ക് എന്തായാലും വിപണിയിൽ കാണാനാകുമെന്നാണ് പ്രതീക്ഷ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :