iphone se 4 launch update affordable smartphone with a18 chip coming in february 2025
iPhone SE 4 Launch അപ്ഡേറ്റാണ് ടെക് ലോകത്തെ ഏറ്റവും പ്രധാന വിശേഷം. മാർച്ചിലോ ഏപ്രിലിലോ മാത്രമേ ഐഫോൺ SE 4 ലോഞ്ച് ചെയ്യുള്ളൂ എന്നായിരുന്നു പലരും വിചാരിച്ചിരുന്നത്. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റിൽ February 2025-ൽ തന്നെ ഐഫോൺ SE 4 ലോഞ്ച് ചെയ്യുമെന്നുള്ള വാർത്തയാണ് വരുന്നത്.
2 വർഷത്തിന് ശേഷമാണ് ആപ്പിൾ SE സീരീസിൽ ഫോണുകൾ പുറത്തിറക്കുന്നത്. 2022-ലാണ് ആപ്പിൾ ഐഫോൺ SE 3 അവതരിപ്പിച്ചത്. മൂന്നാമത്തെ വർഷം വരുന്ന പുതിയ ഫോണിലാകട്ടെ വമ്പൻ അപ്ഗ്രേഡുകൾ പ്രതീക്ഷിക്കാം.
ഐഫോൺ SE 4 ഈ വാരം റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാലും ഫോണുകളുടെ വിൽപ്പന ഫെബ്രുവരി അവസാനമായിരിക്കും എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
വലിയ ഡിസ്പ്ലേയിലും ഡിസൈൻ മാറ്റത്തിലുമായിരിക്കും ഫോൺ വരുന്നതെന്നാണ് സൂചന. 6.06- ഇഞ്ച് വലിപ്പം ഇതിനുണ്ടാകുമെന്നും ചില സൂചനകളുണ്ട്.
ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ട് പറയുന്നത് അനുസരിച്ച് അത്രയ്ക്ക് വില കുറഞ്ഞ സ്മാർട്ഫോണാകില്ല. ഇത് ശരിക്കും SE 4 ആരാധകർക്കുള്ള തിരിച്ചടിയാണ്. കാത്തിരിക്കുന്ന Budget ഐഫോണിന് വില കൂടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം $499 ആയിരിക്കും ഇതിന്റെ വില. ഇതിന് ഏകദേശം 43,200 രൂപയാകും. മുമ്പ് വന്ന എസ്ഇ 3 ഇന്ത്യയിൽ 43,900 രൂപയായിരുന്നു. ചിലപ്പോൾ പുതിയ ഫോൺ 50,000 രൂപ ആയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
മുമ്പത്തെ SE മോഡലുകളിൽ കണ്ടിരുന്ന LCD സ്‌ക്രീനുകൾക്ക് പകരമായി OLED സ്ക്രീനായിരിക്കും ഇതിലുള്ളത്. 60Hz റിഫ്രഷ് റേറ്റുള്ള 6.1-ഇഞ്ച് പാനലായിരിക്കും ഇതിലുള്ളത്. ഡൈനാമിക് ഐലൻഡ് ഫീച്ചറും ഈ സ്മാർട്ഫോണിലുണ്ടാകും.
ഏറ്റവും പുതിയ ഐഫോൺ 16 മോഡലുകളിൽ കാണപ്പെടുന്ന അതേ പ്രോസസർ ഇതിലുമുണ്ടാകും. ഐഫോൺ എസ്ഇ 4 ഫോണിൽ A18 ചിപ്പ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇത് 8 ജിബി റാമുള്ള സ്മാർട്ഫോണായിരിക്കും.
ഫോട്ടോഗ്രാഫി പ്രേമികൾക്കായി മികച്ച ക്വാളിറ്റി ക്യാമറ ഇതിലുണ്ട്. 48MP പിൻ ക്യാമറയാണ് ഈ ഐഫോൺ SE 4 ഫോണിലുള്ളത്. 24MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.
Read More: WOW! ആദായ വിൽപ്പനയോ! iPhone 15 60000 രൂപയ്ക്ക് താഴെയെത്തി, 10000 രൂപയ്ക്ക് ഗഡുവായും വാങ്ങാം