Apple slimmest iPhone Air gets massive Price drop on Amazon Electronics Premier League 2026
iPhone പ്രേമികൾക്ക് വിശ്വസിക്കാനാവാത്ത ഓഫർ! ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് സെയിലിന്റെ അവസാന ഘട്ടത്തിലാണ് അതിശയകരമായ ഓഫർ. സ്റ്റൈലും സെക്യൂരിറ്റിയും ആഢംബരവും ഒത്തുചേർന്ന iPhone Air (256GB) ഇപ്പോൾ വമ്പൻ വിലക്കിഴിവിൽ സ്വന്തമാക്കാം. ആകാശ് അംബാനി പോലുള്ള പ്രമുഖർ ഉപയോഗിക്കുന്ന, ഐഫോൺ 17 എയർ മോഡലാണിത്.
48MP ഫ്യൂഷൻ ക്യാമറയും പ്രീമിയം ഡിസൈനുമുള്ള ഫോണിന് 30000 രൂപയുടെ ഇളവ് ലഭിക്കുന്നു. 4000 രൂപയുടെ കൂപ്പൺ കിഴിവും ആമസോൺ ഇന്ത്യയിലെ ഫ്ലാറ്റ് ഡിസ്കൗണ്ടും ചേർത്ത ഓഫറാണിത്. ഇതിനൊപ്പം ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളും ആമസോൺ ഇപിഎൽ സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്നു.
ഒരാഴ്ചയായി തകർത്തുകൊണ്ടിരിക്കുന്ന സെയിൽ ഇന്ന് കൊടിയിറങ്ങുന്നു. അതിനാൽ ഇത് പരിമിതകാലത്തേക്കുള്ള കിഴിവാണ്. ഐഫോൺ എയർ ഓഫറിനെ കുറിച്ചും, ഫോണിന്റെ സവിശേഷതകളും പരിശോധിക്കാം.
ആമസോൺ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് 2026 സെയിൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അതിനാൽ പ്രീമിയം ഐഫോൺ വാങ്ങേണ്ടവർ വൈകാതെ വിലക്കിഴിവ് പ്രയോജനപ്പെടുത്തുന്നത് ഉത്തമമാകും.
256ജിബി ഐഫോൺ എയറിന് 1,19,900 രൂപയാണ് വില. ഇതിന് 22 ശതമാനം ഇളവ് ആമസോൺ ഓഫർ ചെയ്യുന്നു. ആമസോൺ ഇന്ത്യയിൽ സ്മാർട്ട് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 93,499 രൂപയ്ക്കാണ്. ഇതിന് 4000 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. ഇങ്ങനെ മൊത്തം 30000 രൂപയുടെ ഇളവ് ലഭ്യമാണ്. കൂപ്പൺ കിഴിവും ചേർത്ത് 89,499 രൂപയ്ക്ക് വാങ്ങാവുന്ന ഫോണിന് 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ചേർത്താൽ 88,499 രൂപയ്ക്ക് ലഭിക്കും.
56800 രൂപയ്ക്ക് ഐഫോൺ എയർ നിങ്ങൾക്ക് ആമസോണിൽ നിന്ന് വാങ്ങാം. ഇതിനായി പഴയ ഫോൺ മാറ്റി വാങ്ങുന്ന എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താം. ആമസോൺ ഇന്ത്യയിൽ ഐഫോൺ എയർ 256ജിബി 3,287 രൂപയുടെ ഇഎംഐയിലും വാങ്ങിക്കാം.
സ്ലിം ഡിസൈനിലൂടെ ചരിത്രം കുറിച്ച ആപ്പിൾ സ്മാർട്ട് ഫോണാണ് ഐഫോൺ എയർ. ഇതിന്റെ ഫോട്ടോഗ്രാഫി, പെർഫോമൻസ്, കരുത്ത് എന്നിവയെ കുറിച്ച് വിശദമായി പരിശോധിക്കാം.
ഡിസ്പ്ലേ: 6.5 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഫോൺ എയർ. 120Hz റിഫ്രഷ് റേറ്റും പ്രോമോഷൻ ടെക്നോളജിയും ഈ സ്ലിം ഐഫോണിലുണ്ട്. സുഗമമായ സ്‌ക്രോളിംഗിന് ഈ റിഫ്രെഷ് റേറ്റും, കൂടുതൽ ഫ്ലൂയിഡ് ആനിമേഷനുകൾക്ക് പ്രോ മോഷനും സഹായിക്കും. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഇതിൽ 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഉറപ്പാക്കുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഈ ഐഫോണിൽ 48MP ഫ്യൂഷൻ ക്യാമറയുണ്ട്. 2x ഒപ്റ്റിക്കൽ സൂമും 4K വീഡിയോ റെക്കോർഡിംഗും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. ഐഫോൺ എയറിന്റെ മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18MP ക്യാമറയും കൊടുത്തിരിക്കുന്നു.
പ്രോസസർ: കരുത്തുറ്റ ആപ്പിൾ എ19 ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിലുള്ളത്. ഇത് ദൈനംദിന ജോലികൾ, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവയ്ക്ക് മികച്ച പ്രകടനം ഉറപ്പുനൽകുന്നു.
ബാറ്ററി: ഒറ്റത്തവണ ചാർജിങ്ങിൽ ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി ലൈഫാണ് ഫോണിനുള്ളത്. USB-C ചാർജിംഗ് സപ്പോർട്ടിലാണ് ഐഫോൺ എയറും ഡിസൈൻ ചെയ്തിരിക്കുന്നത്. MagSafe, ക്യുഐ (Qi) വയർലെസ്സ് ചാർജിംഗ് സപ്പോർട്ടുള്ള ഡിവൈസാണിത്.
Also Read: സാംസങ്, വിവോ സൈഡ് പ്ലീസ്! 200MP Telephoto ക്യാമറയുമായി Xiaomi 17 സീരീസ്, കളി മാറുന്നു
കഴിഞ്ഞ ഐഫോൺ 17 സീരീസിനൊപ്പമാണ് ആദ്യമായി കമ്പനി സ്ലിം മോഡലായ ഐഫോൺ എയർ പുറത്തിറക്കിയത്. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി ഐഫോൺ 17 എയർ (ഐഫോൺ എയർ) ഉപയോഗിക്കുന്നതായി ദൃശ്യങ്ങൾ വന്നിരുന്നു. ഐസിസി വനിതാ ലോകകപ്പ് ഫൈനലിൽ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി ഈ ഫോൺ ഉപയോഗിക്കുന്ന ഫോട്ടോകൾ വൈറലായിരുന്നു.
Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.