iPhone 17 Pro: ഇന്ത്യയിൽ എത്ര വിലയാകും? A19 പ്രോ ചിപ്പ് കൂടാതെ ഫീച്ചറുകളും ക്യാമറ, ഡിസൈനും അറിഞ്ഞാലോ?
2025 സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
പ്രോ മാക്സിനേക്കാൾ വില കുറവും എന്നാൽ 17 എയർ, സ്റ്റാൻഡേർഡ് ഫോണിനേക്കാൾ മികച്ചതുമായ ഒരു മോഡലുണ്ട്
ഈ പ്രോ ഫോണുകളെയായിരിക്കും മിക്കവാറും ഇന്ത്യൻ വിപണിയും കൂടുതൽ സ്വീകരിക്കുന്നത്
iPhone 17 Pro ആണ് ഈ വർഷം ആപ്പിൾ ആരാധകർക്കുള്ള വിരുന്ന്. ഇനിയും കുറച്ച് മാസങ്ങൾ കൂടി ഈ മുന്തിയ സ്മാർട്ഫോണിന് വേണ്ടി കാത്തിരിക്കണം. എന്നാൽ സീരീസിലുൾപ്പെട്ട ഫോണുകളെ കുറിച്ചും, അവയുടെ ഫീച്ചറുകളും മറ്റും ഇപ്പോൾ അറിയാൻ കഴിയുന്നു.
Survey2025 സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ 17 സീരീസ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ നാല് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവ. ഇതിൽ പ്രോ മാക്സിനേക്കാൾ വില കുറവും എന്നാൽ 17 എയർ, സ്റ്റാൻഡേർഡ് ഫോണിനേക്കാൾ മികച്ചതുമായ ഒരു മോഡലുണ്ട്.
ഈ പ്രോ ഫോണുകളെയായിരിക്കും മിക്കവാറും ഇന്ത്യൻ വിപണിയും കൂടുതൽ സ്വീകരിക്കുന്നത്.ഐഫോൺ 17 പ്രോയുടെ വില, ഡിസൈൻ പോലുള്ള ഫീച്ചറുകൾ നോക്കാം.

iPhone 17 Pro: ഡിസൈൻ
ഐഫോൺ 17 പ്രോയിൽ അലൂമിനിയം, ഗ്ലാസ് ചേർത്തുള്ള മിനുസമാർന്ന മിക്സിങ്ങുണ്ട്. ഇത് സ്റ്റൈലിഷും കരുത്തുറ്റതുമാക്കുന്നു. ആന്റി-റിഫ്ലെക്റ്റീവ് കോട്ടിംഗുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോണിൽ കൊടുക്കാൻ സാധ്യത. തിളക്കമുള്ള സൂര്യപ്രകാശത്തിൽ സ്‌ക്രീൻ ദൃശ്യപരത വർധിപ്പിക്കുന്നതിന് വേണ്ടിയാണിത്. അതുപോലെ അധികമായി സ്‌ക്രാച്ച് പ്രതിരോധം നൽകുന്നതിനും ഇത് സഹായകമാകും.
സുഗമമായ സ്‌ക്രോളിംഗും ടച്ച് എക്സ്പീരിയൻസും ഈ ഫോണിലുണ്ടാകും. 120Hz റിഫ്രഷ് റേറ്റായിരിക്കും സ്മാർട്ഫോണിലുണ്ടാകുക.
ക്യാമറ, ഫോട്ടോഗ്രാഫി എക്സ്പീരിയൻസ്
ട്രിപ്പിൾ-റിയർ ക്യാമറ യൂണിറ്റാണ് ഈ ഐഫോണിലുണ്ടാകുക എന്നാണ് റിപ്പോർട്ട്. 48MP റെസല്യൂഷനുള്ളതായിരിക്കും ഈ ഓരോ ക്യാമറയും. ഫ്യൂഷൻ മെയിൻ ക്യാമറ, അൾട്രാ വൈഡ് ലെൻസ്, ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിലുണ്ടാകും. സെൽഫി ക്യാമറ 24MP ആയിരിക്കും ഇതിലുണ്ടാകാൻ സാധ്യത.
പെർഫോമൻസിന് A19 Pro ചിപ്പ്
ആപ്പിളിന്റെ A19 പ്രോ ചിപ്‌സെറ്റിലാണ് ഐഫോൺ 17 പ്രോ പ്രവർത്തിക്കുന്നത്. ഇതിന്റെ റാം 12 ജിബിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും.
iPhone 17 Pro: എത്രയാകാം വില?
ഐഫോൺ 17 പ്രോയ്ക്ക് ഇന്ത്യയിൽ ഏകദേശം 1,20,000 രൂപ വില വരുമെന്നാണ് ലഭിക്കുന്ന വിവരം. ഫോണിന്റെ ലോഞ്ചിന് ശേഷം മാത്രമേ വിലയിൽ അന്തിമ തീരുമാനം ലഭിക്കുകയുള്ളൂ…
Also Read: 50000 രൂപയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ Samsung Galaxy S24 വിൽപ്പനയ്ക്ക്, ശരിക്കും Bumper Offer
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile