iPhone 17 Pro Launch
iPhone 17 Pro Launch: കാത്തിരുന്ന ഐഫോൺ 17 പ്രോയും ഒപ്പം ഐഫോൺ 17, 17 എയർ, 17 Pro മാക്സും അധികം വൈകാതെ പുറത്തിറങ്ങും. ടൈറ്റാനിയത്തിൽ നിന്ന് മാറി, ഐഫോൺ 17 പ്രോയിൽ അലുമിനിയം ഫ്രെയിം ഉപയോഗിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. അലുമിനിയവും ഗ്ലാസും സംയോജിപ്പിച്ച ഹൈബ്രിഡ് പിൻ പാനലിലായിരിക്കും സ്മാർട്ഫോൺ പുറത്തിറക്കുന്നത്.
സെപ്റ്റംബറിൽ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് പുറത്തിറക്കുമെന്നാണ് പുതിയ വിവരം. ഇതുവരെ വന്ന പ്ലസ് മോഡലിന് പകരമായി കമ്പനി പുതിയ പേരിൽ പുതിയൊരു വേരിയന്റ് അവതരിപ്പിക്കുന്നു. ഐഫോൺ 17 എയർ എന്ന ഫോണായിരിക്കും വരുന്നത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ നാല് മോഡലുകളാണ് ലോഞ്ച് ചെയ്യുന്നത്.
ഐഫോൺ 17 ഫോണിന്റെ ഇന്ത്യൻ വിപണിയിലെ വില 89,900 രൂപയിൽ ആരംഭിക്കും. ഐഫോൺ 17 എയറിന് ഏകദേശം 99,900 രൂപയായിരിക്കും വില. പ്രീമിയം മോഡലുകൾ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 17 പ്രോയ്ക്ക് 1,39,900 രൂപയായേക്കുമെന്നാണ് റിപ്പോർട്ട്. സീരീസിലെ ഫ്ലാഗ്ഷിപ്പ് സെറ്റ് ഐഫോൺ 17 പ്രോ മാക്‌സിന് 1,64,900 രൂപയാകുമെന്നാണ് സൂചന.
ചതുരാകൃതിയിലുള്ള ക്യാമറ ഹൗസിങ്ങിൽ വെറൈറ്റി ഡിസൈൻ പ്രതീക്ഷിക്കാം. 24MP ഫ്രണ്ട് ക്യാമയായിരിക്കും സീരീസിലെ നാല് മോഡലുകളിലും കാണാം. ഐഫോൺ 16 പ്രോയിൽ 48MP ടെലിഫോട്ടോ ലെൻസും കൊടുത്തേക്കും. ടെലിഫോട്ടോ ലെൻസിൽ മികച്ച സൂം, പോർട്രെയിറ്റ് ഷോട്ടുകൾ സപ്പോർട്ട് ചെയ്യും. 3.5x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.
ഐഫോൺ 17 പ്രോയിൽ A19 Pro ചിപ്സെറ്റായിരിക്കും കൊടുക്കുക. പ്രോ മാക്സിലും ഇത് തന്നെയായിരിക്കും കൊടുക്കുന്നത്. എന്നാൽ ഐഫോൺ 17, 17 എയർ സ്മാർട്ഫോണിൽ A18 പ്രോസസർ കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് ഐഫോൺ 16 സീരീസിലെ അതേ ചിപ്സെറ്റുകളാണ്.
ഐഫോൺ 17 പ്രോയിൽ ആപ്പിളിന്റെ ഐക്കണിക് ലോഗോ സ്ഥാപിക്കുന്ന സ്ഥാനത്തിലും മാറ്റം വരും. ലഭിക്കുന്ന വിവരമനുസരിച്ച് ആപ്പിൾ ലോഗോ സാധാരണ കേന്ദ്ര സ്ഥാനത്ത് ഡിസൈൻ ചെയ്യുന്ന രീതി മാറ്റിയേക്കും. പിൻ ക്യാമറ ബാറിന് തൊട്ടുതാഴെയുള്ള ഒരു പുതിയ ഭാഗത്തേക്ക് ലോഗോ സ്ഥാനം പിടിച്ചേക്കും. അതിനാൽ പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് ബേസിക്, എയർ ഫോണുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈൻ കൊടുക്കും.
Also Read: Oppo Reno 14 Pro 5G: 50MP+50MP+50MP ചേർന്ന ക്യാമറ, 6200mAh ബാറ്ററി സ്മാർട്ഫോൺ ഇന്ത്യയിലെത്തി…