iPhone 17 Pro Max: വില ആശ്വാസമാകുമെന്ന് കരുതാം, വില, ക്യാമറ, മറ്റ് ഫീച്ചറുകൾ ഇതാ…
ഐഫോൺ 17 പ്രോ മാക്സിനെ കുറിച്ചുള്ള കിംവദന്തികൾ ഇതിനകം ടെക് ലോകത്ത് തരംഗമാവുകയാണ്
2025 സെപ്റ്റംബറിലായിരിക്കും ഐഫോൺ 17 ലോഞ്ച് ചെയ്യുന്നത്
ഇപ്പോഴിതാ iPhone 17 Pro Max വിലയെ കുറിച്ചും വിവരങ്ങൾ പുറത്തുവരുന്നു
വരാനിരിക്കുന്ന ഐഫോണുകളുടെ ലീക്കുകളിൽ ആവേശമാകുന്നത് iPhone 17 Pro Max ആണ്. 2025 സെപ്റ്റംബറിലായിരിക്കും ഐഫോൺ 17 ലോഞ്ച് ചെയ്യുന്നത്. ഇതിനകം ഫോണുകളുടെ ഡിസൈൻ, ക്യാമറ മൊഡ്യൂളിനെ കുറിച്ചെല്ലാം ചില സൂചനകൾ വന്നിട്ടുണ്ട്.
SurveyiPhone 17 ലീക്കുകൾ
ഐഫോൺ 17 പ്രോ മാക്സിനെ കുറിച്ചുള്ള കിംവദന്തികൾ ഇതിനകം ടെക് ലോകത്ത് തരംഗമാവുകയാണ്. നവീകരിച്ച ഡിസൈൻ മുതൽ മെച്ചപ്പെടുത്തിയ ക്യാമറ വരെ ഈ ഫ്ലാഗ്ഷിപ്പിൽ കാണാം. ഐഫോൺ 16 വിപണിയ്ക്ക് തീർത്തും നിരാശാജനകമായിരുന്നു. വലിപ്പത്തിലെ വ്യത്യാസമല്ലാതെ കാര്യമായതൊന്നും ഐഫോൺ പ്രേമികൾക്ക് ലഭിച്ചില്ല. ഈ പരാതികൾക്ക് മറുപടിയായി ആയിരിക്കും ടിം കുക്ക് പുതിയ സീരീസ് അവതരിപ്പിക്കുന്നതെന്ന് പ്രതീക്ഷിക്കാം.
iPhone 17 Pro Max: വില
ഇപ്പോഴിതാ iPhone 17 Pro Max വിലയെ കുറിച്ചും വിവരങ്ങൾ പുറത്തുവരുന്നു. ആപ്പിൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ഈ ലീക്കുകൾ ശരിയായേക്കും. ഇന്ത്യയിൽ, iPhone 17 Pro Max മോഡലിന്റെ പ്രാരംഭ വില ഏകദേശം 1,45,000 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോണിലെ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഒന്നരലക്ഷത്തിന് താഴെയാണ് വിലയാകുക എന്നത് ഐഫോൺ പ്രേമികൾക്ക് ആശ്വാസമേകും.

Also Read: Samsung Surprise: 2025 സ്ലിം ഫോണുകളുടെ ഭരണം! Galaxy S25 Edge ഡിസൈൻ, ക്യാമറ, പ്രത്യേകതകൾ അറിയണ്ടേ!
iPhone 17 Pro Max: ഡിസൈനും ഫീച്ചറുകളും
ഐഫോൺ 17 പ്രോ മാക്സ് ഡിസൈനെ കുറിച്ചും ഫീച്ചറുകളെ കുറിച്ചും ചില സൂചനകൾ വരുന്നുണ്ട്. ഇതിൽ അലുമിനിയവും ഗ്ലാസും സമന്വയിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6.9 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിലുണ്ടാകുക എന്നും ചില സൂചനകളുണ്ട്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന്, സ്ക്രീനിൽ ഒരു ആന്റി-റിഫ്ലെക്റ്റീവ് കോട്ടിംഗ് ചിലപ്പോൾ ഉൾപ്പെടുത്തും. ഇത് പോറലുകൾ ഏൽക്കാതിരിക്കാൻ സഹായിക്കുന്നു. അതുപോലെ തിളക്കമുള്ള സൂര്യപ്രകാശത്തിൽ ദൃശ്യപരത മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. കൂടാതെ, 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനായിരിക്കും കൊടുക്കുക എന്നും സൂചനയുണ്ട്. ഇത് പ്രൊമോഷൻ ഡിസ്പ്ലേ ഐഫോണായിരിക്കും.
പ്രോസസറിലേക്ക് വന്നാൽ ഫോണിൽ പുതിയ A19 പ്രോ ചിപ്പ് ഉപയോഗിച്ചേക്കും. ഇത് മിന്നൽ വേഗത്തിലുള്ള പ്രകടനം ഉറപ്പാക്കുന്നു.
ക്യാമറ ലീക്കുകൾ
ഐഫോൺ 17 പ്രോ മാക്സിലെ ക്യാമറയെ കുറിച്ചും ചില റിപ്പോർട്ടുകളുണ്ട്. 48MP ഫ്യൂഷൻ മെയിൻ ലെൻസ് ആയിരിക്കും ഇതിലുണ്ടാകുക. 48MP അൾട്രാ വൈഡ് ലെൻസ് കൂടി ഇതിൽ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. 48MP ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസ് കൂടി ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ വന്നേക്കുമെന്നും ലീക്കുകൾ സൂചിപ്പിക്കുന്നു.
24MP സെൻസർ പ്രോ മാക്സിൽ പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ഇതുവരെ വന്നതിലെ 12MP ലെൻസിൽ നിന്നുള്ള വലിയ അപ്ഡേറ്റായിരിക്കും ഈ 24MP ക്യാമറ.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile