iPhone 17 launch date, iPhone 17 Apple event 2025, iPhone 17 series features, iPhone 17 vs iPhone 17 Pro, iPhone 17 price in India, iPhone 17 Pro Max price, iPhone 17 Air model, iPhone 17 series leaks,
iPhone 17 Launch: സെപ്തംബർ 2025-ൽ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്യുന്നത്. എന്നാൽ ഇതുവരെയും ഫോണുകളുടെ ലോഞ്ച് തീയതി എന്നാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഐഫോണിന്റെ പുത്തൻ സീരീസുകൾക്കായി ആപ്പിൾ പ്രേമികളും ടെക് വിദഗ്ധരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ആപ്പിൾ ഇവന്റിനെ കുറിച്ച് ആപ്പിളിൽ നിന്ന് തന്നെ അറിയാതെ ഒരു പോസ്റ്റെത്തി. ഇതിൽ ആപ്പിൾ ഇവന്റിന്റെ തീയതിയുമുണ്ടായിരുന്നു. ആപ്പിൾ ഇവന്റിലൂടെ ഐഫോൺ 17 സീരീസ് പുറത്തിറക്കുന്നതിനാൽ, ഫോൺ ലോഞ്ച് തീയതിയും ഇതാകുമെന്ന് എല്ലാവരും പറയുന്നു.
എന്തായാലും അബദ്ധം മനസിലാക്കി ടിം കുക്ക് ടീം പോസ്റ്റ് എക്സിൽ നിന്നും പിൻവലിച്ചു. എങ്കിലും നിമിഷനേരങ്ങൾ മാത്രം ലഭ്യമായിരുന്ന പോസ്റ്റ് പലരും ഇതിനകം കണ്ടുകഴിഞ്ഞു. ഈ ലോഞ്ച് തീയതിയാണ് ഇപ്പോൾ ടെക് ലോകത്തും ഇന്റർനെറ്റിലും ചർച്ചയാകുന്നത്.
ആപ്പിൾ ഇവന്റിന്റെ ലോഞ്ച് തീയതിയും കൂടാതെ പരിപാടിയ്ക്കായുള്ള ആപ്പിൾ ലോഗോയും പോസ്റ്റിലുണ്ടായിരുന്നു. മാക്ബുക്ക് എയർ വാൾപേപ്പറിന് സമാനമായ പർപ്പിൾ ബാക്ക്ഗ്രൌണ്ടിലുള്ള തിളങ്ങുന്ന ആപ്പിൾ ലോഗോയാണ് പോസ്റ്റിൽ കാണിച്ചത്. കൂടാതെ ആപ്പിൾ ഇവന്റ് തീയതിയും ഇതിൽ കാണാനാകുമായിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും സെപ്തംബർ 9-ന് ഐഫോൺ 17 ഉൾപ്പെടുന്ന ലോഞ്ച് ഉണ്ടാകുമെന്നാണ് പോസ്റ്റ് സൂചിപ്പിക്കുന്നത്. ഫ്രീ പ്രെസ് ജേർണലിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
പോസ്റ്റ് നീക്കം ചെയ്തതല്ലാതെ, ഇതുവരെയും കമ്പനി തീയതിയിൽ അപ്ഡേറ്റ് വരുത്തിയിട്ടില്ല. ഓഗസ്റ്റ് അവസാനത്തിന് മുമ്പ് ആപ്പിൾ ഐഫോൺ ലോഞ്ച് ഇവന്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. പോസ്റ്റിലെ തീയതിയിൽ നിന്ന് മാറ്റം വരുമോ എന്നും കണ്ടറിയണം.
ഐഫോൺ 17 എയർ ഏകദേശം 949 ഡോളർ വിലയുള്ളതാകും. എന്നുവച്ചാൽ ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 94,900 രൂപയാകും. പ്ലസ് മോഡലിന് പകരം വരുന്ന സ്ലിം സ്മാർട്ഫോണുകളാണ് ഐഫോൺ 17 എയർ. ഈ എയർ സ്മാർട് ഫോണുകൾക്ക് പ്ലസ് മോഡലുകളേക്കാൾ അൽപ്പം വില കൂടുതലായിരിക്കും.
ഐഫോൺ 17 പ്രോയുടെ വില ഇന്ത്യയിൽ ഏകദേശം 1,21,900 രൂപയിലായിരിക്കും. ഐഫോൺ 17 പ്രോ മാക്‌സിന് ഏകദേശം 1,39,900 രൂപ ആയിരിക്കുമെന്നും സൂചനയുണ്ട്.
ഐഫോൺ 17 മോഡലുകൾ കൂടുതൽ വലിയ ഡിസ്‌പ്ലേയുള്ള ഫോണായിരിക്കും. ഇതിൽ കമ്പനി നാല് വ്യത്യസ്ത മോഡലുകൾ ഉൾപ്പെടുത്തുമെന്ന് പറയുന്നു. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയായിരിക്കും സീരീസിലുണ്ടാകുക.
സീരീസിലെ എല്ലാ മോഡലുകൾക്കും അടുത്ത തലമുറ A19, A19 പ്രോ ചിപ്‌സെറ്റുകൾ നൽകും. ഇതിൽ AI ഫീച്ചറുകൾ കൂടുതൽ മികവുറ്റതായി നൽകും. ഐഫോൺ 17 പ്രോ മോഡലുകളിൽ ഒരു പ്രത്യേക ക്യാമറ ബട്ടണുണ്ടാകും.
Also Read: New iPhone: എല്ലാ iPhone 17 സീരീസുകളും ഇന്ത്യയിൽ, അമേരിക്കക്ക് TATA നിർമിച്ച് നൽകും!