iPhone 17 Air: അടുത്ത വർഷം iPhone എയറിലാകും! വരുന്നത് വളരെ നേർത്ത ഫോണോ? TECH NEWS

Updated on 30-Aug-2024
HIGHLIGHTS

iPhone 17 Air എന്ന സ്മാർട്ഫോൺ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം

അടുത്ത വർഷം തന്നെ ആപ്പിളിന്റെ ഐഫോൺ 17 എയർ എത്തും

ഇത് ഡിസൈനിലും താരതമ്യേന വ്യത്യാസമുള്ള ആപ്പിൾ ഫോണായിരിക്കും

iPhone 16 സീരീസ് ഇനി ദിവസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യുന്നു. അടുത്ത വാരത്തിൽ എത്തുന്ന ഐഫോൺ 16-നേക്കാൾ മറ്റൊരു വിസ്മയത്തിലേക്കും ആപ്പിൾ ക്ഷണിക്കുന്നു.

iPhone 17 Air

iPhone 17 Air എന്ന സ്മാർട്ഫോൺ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത വർഷം തന്നെ ആപ്പിളിന്റെ ഐഫോൺ 17 എയർ എത്തും. ഇതുവരെ പ്രോ, പ്രോ മാക്സ് പോലുള്ള പേരുകളാണ് ഐഫോണിൽ നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ വ്യത്യസ്തമായൊരു മോഡൽ കൂടി വിപണിയിൽ അവതരിക്കുന്നു.

അടുത്ത വർഷം iPhone 17 Air

2025-ൽ വരുന്ന മോഡലുകളിൽ ഇങ്ങനെയൊരു ഐഫോൺ വേർഷനുമുണ്ടാകും. ഇപ്പോൾ പുറത്തിറങ്ങുന്ന പ്ലസ് മോഡലിന് പകരമായിരിക്കും ഐഫോൺ 17 എയർ അവതരിപ്പിക്കുക. ഇത് ഡിസൈനിലും താരതമ്യേന വ്യത്യാസമുള്ള ആപ്പിൾ ഫോണായിരിക്കും.

ഈ വർഷം പുറത്തിറക്കാൻ പോകുന്ന ഐഫോൺ 16 പ്ലസ് ഇത്തരത്തിലുള്ള അവസാനത്തേതായിരിക്കുമെന്ന് ഈ ഊഹങ്ങൾ സൂചിപ്പിക്കുന്നു. ആപ്പിളിന്റെ കട്ടി കുറഞ്ഞ അൾട്രാ ഡിവൈസുകളെ പോലെയായിരിക്കും എയർ മോഡൽ. എന്നാൽ വളരെ കനം കുറഞ്ഞ ഫോണായിരിക്കുമെന്ന് പറയാൻ സാധിക്കില്ല.

വളരെ നേർത്ത ഫോണാണോ എയർ മോഡലുകൾ?

എന്തുകൊണ്ടെന്നാൽ ആപ്പിൾ ഫോണുകൾക്കും USB-C ചാർജിങ്ങാണ്. യുഎസ്ബി സി പോർട്ട് മുൻ ഐഫോണിലെ പോർട്ടുകളേക്കാൾ വലിപ്പം കൂടുതലാണ്. ഇത് ഉൾക്കൊള്ളേണ്ടതിനാൽ ഐഫോൺ 17 എയർ വളരെ കനം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

എന്തായാലും ഇനി വരുന്ന ഐഫോൺ 16 പ്ലസ് മോഡലുകൾ അവസാനത്തെ പ്ലസ് ആപ്പിൾ ഫോണുകളായിരിക്കും. ഐഫോൺ എയർ ഫോണുകളിലൂടെ കമ്പനി പുതുമ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.

വിൽപ്പനയിൽ എയർ പ്രതീക്ഷയാണോ?

ഇതുപോലെ ആപ്പിൾ മിനി നിർത്തലാക്കി പ്ലസ് മോഡലുകൾ തിരിച്ചെത്തിയത്. ഐഫോൺ 14 സീരീസിലൂടെയാണ് പ്ലസ് മോഡലുകളെ വീണ്ടും കമ്പനി അവതരിപ്പിച്ചത്. ഐഫോൺ 17 എയർ വിജയമായില്ലെങ്കിലും ആപ്പിൾ ഇതേ രീതി തുടരാൻ സാധ്യതയുണ്ട്.

Read More: Huge Discount Offer: ഈ വർഷത്തെ SAMSUNG ഫ്ലാഗ്ഷിപ്പ് ഫോൺ 20000 രൂപയിലധികം കിഴിവിൽ!

എങ്കിലും പ്ലസ് മോഡൽ പോലും ആപ്പിൾ പ്രതീക്ഷിച്ചതുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല. പല ഉപഭോക്താക്കളും സാധാരണ ഐഫോണോ പ്രോ മോഡലുകളോ ആണ് വാങ്ങുന്നത്. ഒരു പക്ഷേ ഫോണുകളുടെ വിലയ്ക്ക് അനുസരിച്ചുള്ള ഫീച്ചറും ഒരു കാരണമാകാം. ഇതിന് പരിഹാരമാകും ഐഫോൺ 17 സീരീസിലെ എയർ മോഡലുകളെന്ന് പ്രതീക്ഷിക്കാം.

ഐഫോൺ 17 എയറിന് മിനി, പ്ലസ് മോഡലുകളേക്കാൾ മികച്ച വരുമാനം നൽകാൻ സാധിച്ചേക്കും. ഇത് കമ്പനിയുടെ വിൽപ്പന പ്രതീക്ഷകൾക്കും കരുത്ത് നൽകുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :