256ജിബി സ്റ്റോറേജുള്ള iPhone 16 Pro Max കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോണിലോ ഫ്ലിപ്കാർട്ടിലോ ലഭിക്കാത്ത കിടിലൻ ഓഫറാണിത്. ഐഫോൺ 17 പ്രോ മാക്സ് നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് വിജയ് സെയിൽസിലാണ്. ആപ്പിളിന്റെ ഓവ് ഡ്രോപ്പിങ് ചടങ്ങിലൂടെ ഞായറാഴ്ച ഐഫോൺ 17 ലോഞ്ച് ചെയ്യുകയാണ്. ഇതിന് മുന്നേയാണ് ഐഫോൺ 16 പ്രോ മാക്സ് വിലക്കിഴിവിൽ വിൽക്കുന്നത്.
ഐഫോൺ 16 Pro-യുടെ ഡീൽ ഇപ്പോൾ വിജയ് സെയിൽസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. എന്നാൽ ഓഫറുകൾ അധികകാലം നിലനിൽക്കുമോ എന്നതിൽ ഉറപ്പില്ല.
ഇന്ത്യയിൽ 1,44,900 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. വിജയ് സെയിൽസിന്റെ വെബ്‌സൈറ്റിൽ, ഫോണിപ്പോൾ 1,28,590 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇങ്ങനെ ഐഫോൺ 16 പ്രോ മാക്സിന് 16,310 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭിക്കും. ഈ ഫോണിന് എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിലൂടെ 7,500 രൂപ അധിക കിഴിവ് നേടാം. എന്നുവച്ചാൽ മൊത്തം 23000 രൂപയിൽ കൂടുതൽ ഡിസ്കൌണ്ട് ടോപ് ഐഫോണിന് ലഭിക്കുന്നു.
മൊത്തം പൈസ കൊടുത്ത് വാങ്ങാനാകില്ലെങ്കിൽ നിങ്ങൾക്ക് 6,235 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നു. 24 മാസത്തേക്കുള്ള ഇഎംഐ ഓഫറാണ് ഇതിലുള്ളത്.
6.9 ഇഞ്ച് വലുപ്പമുള്ള സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പ്രോമോഷൻ ടെക്നോളജിയിലൂടെ 120Hz വരെ റിഫ്രഷ് റേറ്റും ലഭ്യമാകുന്നു.
ഐഫോൺ 15 പ്രോ മാക്സിനെക്കാൾ വലിയ ബാറ്ററി ഐഫോൺ 16 പ്രോ മാക്സിനുണ്ട്. ഇതിൽ 33 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ടൈം പ്രോ മാക്സിൽ ലഭിക്കുന്നു. ഈ സ്മാർട്ഫോണിൽ എ18 പ്രോ ചിപ്പാണ് കരുത്ത് നൽകുന്നത്. ആപ്പിൾ ഇന്റലിജൻസ് പോലുള്ള AI ഫീച്ചറുകളും ഇതിലുണ്ട്.
ഈ ഐഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 48 MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിൽ 48 MP അൾട്രാ വൈഡ് ക്യാമറയും, 12 MP ടെലിഫോട്ടോ ക്യാമറയും നൽകിയിരിക്കുന്നു. 4K 120 fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ് സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഫോട്ടോഗ്രാഫിയിലും വീഡിയോയിലും നിങ്ങൾക്ക് സെൻസർ ഷിഫ്റ്റ് OIS സപ്പോർട്ടും ലഭിക്കുന്നു.
കൺട്രോൾ ബട്ടൺ 16 പ്രോ മാക്സിനുണ്ട്. വൈഫൈ 7, യുഎസ്ബി 3 സ്പീഡ് ഉള്ള യുഎസ്ബി-സി പോർട്ട് ഫീച്ചറും സ്മാർട്ഫോണിന് നൽകിയിരിക്കുന്നു. IP68 റേറ്റിങ്ങിലൂടെ മികച്ച ഡ്യൂറബിലിറ്റി ഇതിനുണ്ട്. ടൈറ്റാനിയം ഫിനിഷിലാണ് സ്മാർട്ഫോൺ നിർമിച്ചിരിക്കുന്നത്. ഡെസേർട്ട് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം നിറങ്ങളിലാണ് പ്രോ മാക്സ് ഫോൺ ആപ്പിൾ പുറത്തിറക്കിയത്.
സെപ്തംബർ 9-ന് ഐഫോൺ 17 ലോഞ്ച് ചെയ്യുകയാണ്. സീരീസിൽ ഐഫോൺ 17, 17 പ്രോ, 17 പ്രോ മാക്സ് എന്നിവയുണ്ടാകും. ഇത്തവണ ഐഫോൺ 17 പ്ലസ്സിന് പകരം ഐഫോൺ 17 എയർ സ്മാർട്ഫോണാണ് ലോഞ്ച് ചെയ്യുന്നത്.