ആഹാ! New ഐഫോണിന് ഒരു BMW ലുക്ക്, iPhone 16 BMW ലെതർ ഒഫിഷ്യൽ കേസുകൾ വിൽപ്പനയ്ക്കെത്തി

Updated on 08-Oct-2024
HIGHLIGHTS

iPhone 16 BMW ലെതർ കേസുകളെത്തി

ഔദ്യോഗികമായി ലൈസൻസുള്ള ഐഫോൺ കേസുകളാണിവ

CG മൊബൈൽ ആണ് ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ടുമായി സഹകരിച്ച് കവറുകൾ പുറത്തിറക്കിയത്

പുത്തൻ ഐഫോണിന് BMW ലുക്ക് നൽകാൻ iPhone 16 BMW ലെതർ കേസുകളെത്തി. ഐഫോൺ 16 സീരീസിനായുള്ള ആഡംബര ലെതർ കെയ്‌സുകൾ വിൽപ്പനയ്ക്ക് എത്തിച്ചു. CG മൊബൈൽ ആണ് ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ടുമായി സഹകരിച്ച് ഐഫോൺ കവറുകൾ പുറത്തിറക്കിയത്.

iPhone 16 BMW കേസുകൾ

ഔദ്യോഗികമായി ലൈസൻസുള്ള ഐഫോൺ കേസുകളാണിവ. നിങ്ങളുടെ വിലപിടിപ്പുള്ള, പ്രീയപ്പെട്ട ഐഫോൺ താഴെ വീണാലും സംരക്ഷിക്കുന്ന മികച്ച കേസാണിത്. പ്രൊട്ടക്ഷൻ മാത്രമല്ല ഈ ഐഫോൺ കേസുകൾ ഡിസൈനിലും ഗത്താണ്.

1000-3000 രൂപ റേഞ്ചിലാണ് കേസുകൾ പുറത്തിറക്കിയത്. ബിഎംഡബ്ല്യു-ലൈസൻസുള്ള കേസുകൾ ഫോൺ സ്ക്രാച്ച് ആകാതെയും പോറൽ വീഴാതെയും രക്ഷിക്കും. ഫോണിന്റെ സ്ക്രീനിനെയും ക്യാമറയെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

ആഡംബരം കുറയ്ക്കണ്ട, iPhone 16 BMW കേസുകളിലൂടെ പ്രോട്ടക്ഷനും!

പല നിറങ്ങളിലാണ് BMW കേസുകൾ നിർമിച്ചിരിക്കുന്നത്. ബിഎംഡബ്ല്യുവിന്റെ തനതായ ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ. ഈ കേസുകളിൽ ഡിബോസ്ഡ് ബിഎംഡബ്ല്യു വേഡ്‌മാർക്ക്, എംബോസ്ഡ് ലൈനുകളുണ്ട്. അതുപോലെ മെറ്റൽ ബിഎംഡബ്ല്യു ലോഗോയും കേസിൽ ഉൾപ്പെടുന്നു.

കൃത്യമായ കട്ടൗട്ടുകളും, ഗംഭീര ഡിസൈനും

സുഗമമായ ഉപയോക്തൃ അനുഭവത്തിനായി ഇതിൽ കൃത്യമായ കട്ടൗട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ എല്ലാ പോർട്ടുകളിലേക്കും ബട്ടണുകളിലേക്കും ക്യാമറകളിലേക്കും സ്പീക്കറുകളിലേക്കും ആക്സസ് എളുപ്പത്തിലാക്കുന്നു.

സ്‌ക്രീനിനെയും ക്യാമറയെയും വീഴ്ചയിൽ നിന്നും പോറലിൽ നിന്നും സംരക്ഷിക്കും. മഴയത്തും മറ്റും വെള്ളം വീണാലും അതിനെയും ഇവ പ്രതിരോധിക്കും. ഇതിനായി കേസുകളിൽ ഉയർന്ന അരികുകളുള്ള, ശക്തമായ കേസുകളാണ് നൽകിയിട്ടുള്ളത്.

കഴിഞ്ഞ മാസമായിരുന്നു ടിം കുക്കും ടീമും ഐഫോൺ 16 പുറത്തിറക്കിയത്. സീരീസിൽ നാല് മോഡലുകളാണ് പതിവ് പോലെ ഉൾപ്പെടുത്തിയത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ. ഈ നാല് മോഡലുകൾക്കും സിജി മൊബൈൽ കേസുകൾ അവതരിപ്പിച്ചു.

Also Read: iOS 18.1 New features: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറി നിൽക്കും! Apple ഇന്റലിജൻസ് ഫീച്ചർ ഈ മാസം തന്നെ…

സീരീസിലെ ഫ്ലാഗ്ഷിപ്പ് ഫോൺ പ്രോ മാക്സിന് 3 ഡിസൈനുകളിലുള്ള കേസുകളുണ്ട്. ബിഎംഡ്യൂ ഐഫോൺ 16 കേസുകൾ ആമസോണിൽ നിന്ന് ലഭിക്കുന്നതാണ്. ആമസോണിൽ നിന്ന് ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്കായി ലിങ്ക് ചുവടെ നൽകുന്നു. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇത്രയും വിലക്കുറവ്.

1000 രൂപ മുതൽ…

BMW ഐഫോൺ 16 പ്ലസ് കേസ്: ₹3,149, പർച്ചേസിനുള്ള ലിങ്ക്
BMW ഐഫോൺ 16 കേസ് (ബ്ലാക്ക്): 3,149, പർച്ചേസിനുള്ള ലിങ്ക്

BMW ഐഫോൺ 16 Pro കേസ്: ₹1,979, പർച്ചേസിനുള്ള ലിങ്ക്
BMW ഐഫോൺ 16 Pro Max കേസ്: ₹ 1,979, പർച്ചേസിനുള്ള ലിങ്ക്
BMW ഐഫോൺ 16 Pro Max കേസ് (വെള്ള): ₹1,979, പർച്ചേസിനുള്ള ലിങ്ക്
BMW ഐഫോൺ 16 Pro Max കേസ് (ബ്ലാക്ക്): ₹3,149, പർച്ചേസിനുള്ള ലിങ്ക്

Tekkitake.com സൈറ്റിലൂടെയും നിങ്ങൾക്ക് പർച്ചേസ് ചെയ്യാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :