നിങ്ങൾ വിട്ടുകളയരുതാത്ത ഒരു അതിശയകരമായ ഓഫർ നോക്കിയാലോ? Apple iPhone 15 സ്മാർട്ഫോണിനാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാവരുടെയും Dream Phone ആണല്ലോ ഐഫോൺ 15. ഐഫോൺ 14-നേക്കാൾ ഗംഭീരമായ ലാഭത്തിൽ ഐഫോൺ 15 വാങ്ങിക്കാം.
ആമസോണിലാണ് ഐഫോൺ 15 സ്മാർട്ഫോണിന് കിഴിവ് പ്രഖ്യാപിച്ചത്. 27 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ടിൽ ഇത് വാങ്ങിക്കാം. 50990 രൂപയ്ക്ക് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 69,900 രൂപയാണ് ഐഫോൺ 14 സ്മാർട്ഫോണിന്റെ വിപണി വില. ഇതിന് ആമസോൺ അതിശയകരമായ ഓഫർ അനുവദിച്ചിട്ടുണ്ട്. ഐഫോൺ 15 ഗ്രീൻ കളർ വേരിയന്റിനാണ് ഓഫർ.
ഐഫോൺ 15 ഹാൻഡ്സെറ്റ് 50,990 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. 19000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇതിന് ആമസോൺ ആകർഷകമായ 47750 രൂപയുടെ എക്സ്ചേഞ്ച് ഡീലും അനുവദിച്ചിരിക്കുന്നു. ഈ സ്മാർട്ഫോൺ ₹2,472 വിലയിൽ ഇഎംഐയിലും വാങ്ങാം.
6.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോൺ 15 ഫോണിനുള്ളത്. പരമ്പരാഗത നോച്ചിന് പകരം ഒരു ഡൈനാമിക് ഐലൻഡ് നോച്ച് ആണ് ഇതിലുള്ളത്.
ഈ മോഡലിന് 48-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിൽ ഇത് മികച്ച പെർഫോമൻസ് തരുന്നു.
ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഇതിൽ നിന്ന് നേടാം. 9 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഇതിനുള്ളത്. ആപ്പിളിന്റെ A16 ബയോണിക് ചിപ്പ് സ്മാർട്ഫോണിലുണ്ട്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ ഉപയോഗിച്ചിരുന്ന A15 ചിപ്പിൽ നിന്നും ഇതിൽ അപ്‌ഗ്രേഡ് കൊടുത്തിട്ടുണ്ട്. ഈ ഐഫോണിൽ വേഗതയേറിയ A16 ചിപ്പാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മുൻ മോഡലുകളിൽ ഉപയോഗിച്ചിരുന്ന ലൈറ്റ്നിംഗ് പോർട്ട് ഈ മോഡലില്ല. USB ടൈപ്പ്-സി ചാർജിംഗ് പോർട്ട് വഴി ഐഫോൺ 15 ചാർജിങ് നടത്താം.