കിടിലം ഓഫർ! 128GB iPhone 15 Plus 14000 രൂപ വെട്ടിക്കുറച്ചു, വാങ്ങാൻ ഇപ്പോൾ ലാഭാം!

Updated on 16-Dec-2024
HIGHLIGHTS

128ജിബി മോഡൽ ഐഫോൺ നിങ്ങൾക്ക് 65,000 രൂപയ്ക്ക് താഴെ വാങ്ങാം

ഫ്ലിപ്പ്കാർട്ടിലാണ് ഐഫോൺ 15 പ്ലസ് 128 ജിബി മോഡൽ കിഴിവിൽ വിൽക്കുന്നത്

മികച്ച പ്രകടനത്തിനൊപ്പം ആകർഷകമായ ഡിസൈനും പേരുകേട്ട ഫോണാണ് ഐഫോൺ 15 പ്ലസ്

Best പെർഫോമൻസ് ആപ്പിൾ ഫോൺ iPhone 15 Plus വമ്പിച്ച കിഴിവിൽ. ബ്രാൻഡഡ് സ്മാർട്ഫോണിന് 14901 രൂപ വെട്ടിക്കുറച്ചു. മികച്ച പ്രകടനത്തിനൊപ്പം ആകർഷകമായ ഡിസൈനും പേരുകേട്ട ഫോണാണ് ഐഫോൺ 15 പ്ലസ്.

ഫ്ലിപ്പ്കാർട്ടിലാണ് ഐഫോൺ 15 പ്ലസ് 128 ജിബി മോഡൽ കിഴിവിൽ വിൽക്കുന്നത്. ഇതിന് ഫ്ലിപ്കാർട്ട് ബാങ്ക് കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും നൽകുന്നുണ്ട്. ഇപ്പോൾ പുതിയ ഫോൺ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഐഫോൺ 16 പ്ലസ് ബെസ്റ്റ് ഓപ്ഷൻ തന്നെയാണ്.

iPhone 15 Plus

iPhone 15 Plus: ഓഫർ

128ജിബി മോഡൽ ഐഫോൺ നിങ്ങൾക്ക് 65,000 രൂപയ്ക്ക് താഴെ വാങ്ങാം. ഇതൊരു പരിമിതകാല ഡീലാണ്. ₹79,900 ആണ് ഫോണിന്റെ വിപണിവില. 18% വില കുറച്ചപ്പോൾ ഫോൺ ഫ്ലിപ്കാർട്ടിൽ 64,999 രൂപയ്ക്കാണ് വിൽക്കുന്നത്.

HDFC ബാങ്ക് കാർഡിലൂടെ 750 രൂപ വരെ കിഴിവും നേടാം. ഇനി എക്സ്ചേഞ്ച് ചെയ്ത് വാങ്ങുന്നെങ്കിൽ 38,150 രൂപയ്ക്ക് ലഭിക്കും. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. 2,286 രൂപയ്ക്ക് നിങ്ങൾക്ക് EMI ഓഫറും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ

ഐഫോൺ 15 പ്ലസ്: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ ഐഫോൺ 15 പ്ലസ് സ്മാർട്ഫോണിന് 120Hz വരെ റിഫ്രഷ് റേറ്റാണുള്ളത്. ഫോണിൽ ഏറ്റവും പുതിയ A16 ബയോണിക് ചിപ്പ് നൽകിയിരിക്കുന്നു. ഇതിന്റെ പിൻക്യാമറയിലുള്ളത് 48MP സെൻസറാണ്. ഫോണിൽ അൾട്രാ വൈഡ് ക്യാമറയും ടെലിഫോട്ടോ ക്യാമറയുമുണ്ട്. വ്ളോഗിങ് ചെയ്യുന്നവർക്കും ഫോട്ടോഗ്രാഫി പ്രേമികൾക്കുമുള്ള ഫസ്റ്റ് ഓപ്ഷൻ ഇതാണ്. 12 മെഗാപിക്സലാണ് അൾട്രാ വൈഡ് ക്യാമറ.

Also Read: 200MP Samsung S24 Ultra വില 24,300 രൂപ വെട്ടിക്കുറച്ചു! സ്വപ്ന ഫോണിനുള്ള Bumper ഓഫർ മിസ്സാക്കരുതേ…

അതുപോലെ ഐഫോൺ 15 പ്ലസ് ദിവസം മുഴുവനും നീണ്ടു നിൽക്കുന്ന ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഐഫോൺ 15 മോഡലിനേക്കാൾ താരതമ്യേന വലിയ ബാറ്ററിയാണ് ഇതിനുള്ളത്. ഫോൺ വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. നാല് കളർ ഓപ്ഷനുകളിൽ ഐഫോൺ 15 പ്ലസ് ലഭ്യമാണ്. ബ്ലാക്ക്, ഗ്രീൻ, ബ്ലൂ, പിങ്ക് നിറങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കളറിൽ ഫോൺ ലഭിക്കും. എന്നാൽ ആപ്പിൾ ഇന്റിലിജൻസ് എന്ന AI ഫീച്ചർ ഐഫോൺ 15 പ്ലസിൽ ലഭിക്കുന്നില്ല.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :