iphone 15
2024-ലെ ഏറ്റവും വിറ്റഴിഞ്ഞ സ്മാർട്ഫോണായ iPhone 15 ഇപ്പോഴിതാ വമ്പൻ ലാഭത്തിൽ വാങ്ങാം. 60000 രൂപയ്ക്കും താഴെ ഐഫോൺ 15-ന് വില കുറച്ചു. ഫ്ലിപ്പ്കാർട്ടിലാണ് ഇത്രയും വലിയ ആദായവിൽപ്പന നടക്കുന്നത്. പോരാഞ്ഞിട്ട് ഏറ്റവും മികച്ച EMI ഓഫറും ഫോണിന് ലഭിക്കുന്നുണ്ട്.
നിങ്ങളുടെ കൈയിലുള്ളത് ഐഫോൺ 13, 14 ഫോണുകളാണെങ്കിൽ അപ്‌ഗ്രേഡ് ചെയ്യാനുള്ള സുവർണാവസരമാണിത്. കാരണം 60000 രൂപയ്ക്കും താഴെ ഇത്രയും വിലക്കുറവ് മറ്റൊരു പ്ലാറ്റ്ഫോമും നൽകുന്നില്ല. ഫ്ലിപ്കാർട്ട് ഐഫോൺ 15-ന് ആകർഷകമായ എക്സ്ചേഞ്ച് ഡീലും നൽകുന്നു.
79,990 രൂപയ്ക്കാണ് ഐഫോൺ 15 ഇന്ത്യയിൽ പുറത്തിറക്കിയത്. 2024 സെപ്തംബറിൽ ആപ്പിൾ ഐഫോൺ 16 എത്തിച്ചെങ്കിലും ജനപ്രിയ ഐഫോണായി ഐഫോൺ 15 തുടരുന്നു. നിലവിൽ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 60000 രൂപയ്ക്ക് മുകളിലാണ് ഇതിന് വില. എന്നാൽ ഐഫോൺ 15 ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും ലാഭത്തിൽ വിൽക്കുന്നത്.
ഫ്ലിപ്പ്കാർട്ട് നിലവിൽ ഫോൺ വെറും 59,999 രൂപയ്ക്ക് വിൽക്കുന്നു. നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോൺ മാറ്റി വാങ്ങിയും കൂടുതൽ ലാഭമുണ്ടാക്കാം. 39,150 രൂപ വരെയാണ് ഫ്ലിപ്കാർട്ട് നൽകുന്ന എക്സ്ചേഞ്ച് കിഴിവ്. ഇനി ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ 10000 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. അതും പലിശ ചേർക്കാതെയുള്ള ഇഎംഐ ഓഫറാണിത്. Buy From Here.
ഐഫോൺ 15 വലിപ്പത്തിലും പ്രോസസറിലും അതിന് മുമ്പ് വന്ന ഫോണുകളേക്കാൾ മികച്ചതാണ്. ഐഫോൺ 16-ൽ കാര്യമായ അപ്ഡേറ്റ് ലഭിക്കാത്തതിനാൽ തന്നെ പലരും പൈസ നോക്കി വാങ്ങുന്നത് ഐഫോൺ 15-നെ തന്നെയാണ്.
ഈ ഐഫോണിന് 1179 x 2556 പിക്സൽ റെസല്യൂഷനാണുള്ളത്. 6.1 ഇഞ്ച് XDR OLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. ഡോൾബി വിഷൻ, HDR10 ഫീച്ചറുകൾ ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് 2000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സും വരുന്നു. 6 ജിബി റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള ഫോണാണിത്.
48MP പ്രൈമറി ക്യാമറയാണ് ഐഫോൺ 15 ഫോണിലുള്ളത്. ഇതിന് 12MP അൾട്രാവൈഡ് ലെൻസും കൂടിച്ചേർന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 12MP ക്യാമറയും കൊടുത്തിരിക്കുന്നു.
എ16 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 15-ലുള്ളത്. ഇത് വയർലെസ്, റിവേഴ്സ് വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ 3349mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.