iPhone 15 Best Deals: 8000 രൂപ വരെ വിലക്കുറവ്! ഒന്നല്ല പലയിടങ്ങളിൽ iPhone 15 വില കുറച്ച് വിൽക്കുന്നു

HIGHLIGHTS

iPhone 15 വാങ്ങാൻ ഇതാ അതിശയകരമായ ഓഫർ

നിരവധി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് Apple Phone ഓഫറിൽ വാങ്ങാം

ഫ്ലിപ്കാർട്ട്, ആമസോൺ, ക്രോമ, വിജയ് സെയിൽസ് എന്നിവിടങ്ങളിലാണ് ഓഫർ

iPhone 15 വാങ്ങാൻ ഇതാ അതിശയകരമായ ഓഫർ. 8000 രൂപ വരെ വിലക്കിഴിവും ബാങ്ക് ഓഫറും ലഭിക്കുന്നു. നിരവധി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് Apple Phone ഓഫറിൽ വാങ്ങാം.

മൊബൈൽ ഫോൺ വിപണിയിലെ മികച്ച ഓൺലൈൻ പ്ലാറ്റ്ഫോമായ Amazon വമ്പൻ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. Flipkart-ലും പതിവ് പോലെ ഐഫോൺ 15ന് വിലക്കിഴിവ് പ്രഖ്യാപിച്ചു. കൂടാതെ Chroma, Vijay Sales എന്നിവിടങ്ങളിൽ നിന്നും കുറഞ്ഞ വിലയിൽ ഫോൺ വാങ്ങാം.

iPhone 15 ഓഫർ

ഫ്ലിപ്കാർട്ട്, ആമസോൺ, ക്രോമ, വിജയ് സെയിൽസ് എന്നിവിടങ്ങളിലാണ് ഓഫർ. അതിശയകരമായ ഈ ഡീലുകളെ കുറിച്ചും ഓഫറുകളെ കുറിച്ചും വിശദമായി അറിയാം.

iPhone 15 ഓഫർ

iPhone 15 ആമസോൺ ഓഫർ

ആമസോണിൽ 256ജിബി ഐഫോൺ 15ന് വിലക്കിഴിവുണ്ട്. ഫോണിന്റെ യഥാർഥ വില 89,900 രൂപയാണ്. കഴിഞ്ഞ സെപ്തംബറിലാണ് ഐഫോൺ 15 ലോഞ്ച് ചെയ്തത്. ഇപ്പോൾ ഓഫർ സെയിലിൽ ഫോണിന് 8,910 രൂപ വില കുറച്ച് ലഭിക്കും. ഫ്ലാറ്റ് ഡിസ്കൗണ്ടിന് ശേഷം ഇതിന് 80,990 രൂപയാണ് വിലയാകുന്നത്. വിലക്കിഴിവ് ഇങ്ങനെ… CLICK HERE

ഫ്ലിപ്കാർട്ട് ഓഫർ

ഫ്ലിപ്കാർട്ട് മിക്കപ്പോഴും ആപ്പിൾ ഫോണുകൾക്ക് ഡിസ്കൌണ്ട് അനുവദിക്കാറുണ്ട്. ഇപ്പോഴും ഐഫോൺ വിലക്കുറവിൽ വാങ്ങാം. 128 ജിബി സ്റ്റോറേജ് ഐഫോൺ 15ന് 65,999 രൂപ കിഴിവാണുള്ളത്. ഫ്ലിപ്കാർട്ടിൽ ഓഫറിൽ വാങ്ങാൻ click here

ക്രോമ, വിജയ് സെയിൽസ് ഓഫർ

‘എവരിതിംഗ് ആപ്പിൾ കാമ്പെയ്ൻ’ ക്രോമ ആരംഭിച്ചു. ആപ്പിൾ ഉപകരണങ്ങൾ മിക്കവയ്ക്കും ഇതിൽ ഓഫറുണ്ട്. ഐഫോൺ 15 ഉൾപ്പെടെ നിരവധി ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് അതിശയകരമായ കിഴിവുകളുണ്ട്. 128 ജിബി ഐഫോൺ 15ന് ഇപ്പോൾ 37,990 രൂപ കിഴിവ് നൽകുന്നു. മാസംതോറും ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ 1,750 രൂപയുടെ ഓഫർ ലഭിക്കും.

വിജയ് സെയിൽസിലും 256 GB മോഡലിനാണ് ഓഫർ നൽകിയിട്ടുള്ളത്. 71,155 രൂപയ്ക്ക് ഐഫോൺ 15 ഇപ്പോൾ ലഭിക്കും. HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 6,000 രൂപയുടെ അധിക കിഴിവും നൽകുന്നുണ്ട്.

READ MORE: ആമസോണും ഹോട്ട്സ്റ്റാറും സോണിലിവും… Reliance Jio-യിൽ Free! 14 OTTകളും, എക്സ്ട്രാ 18GBയും

ഐഫോണിന് മാത്രമല്ല മാക്ബുക്കുകളും ഐപാഡുകളും വില കുറച്ച് വാങ്ങാനുള്ള അവസരമാണിത്. എയർപോഡുകൾ, ആപ്പിൾ വാച്ചുകൾ എന്നിവയ്ക്കെല്ലാം മികച്ച വിലക്കിഴിവുണ്ട്. ഫെബ്രുവരി 9 മുതലാണ് ക്രോമയിൽ ആപ്പിൾ ഫെസ്റ്റിവൽ തുടങ്ങി. എവരിതിങ് ആപ്പിൾ സെയിൽ ഫെബ്രുവരി 19ന് അവസാനിക്കും.

iPhone 15

A16 ബയോണിക് ചിപ്സെറ്റുള്ള ആപ്പിൾ ഫോണാണ് ഐഫോൺ 15. 48MP മെയിൻ ക്യാമറയാണ് ഇതിലുള്ളത്. 6.1 ഇഞ്ച് വലിപ്പമാണ് സ്ക്രീനിനുള്ളത്. ഇത് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുള്ള ഫോണാണ്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :