Flipkart ബ്ലാക്ക് ഫ്രൈഡേ സെയിലിൽ iPhone 15 Special ഓഫറിൽ വിൽക്കുന്നു, മിസ്സാക്കരുതേ…

Updated on 25-Nov-2024
HIGHLIGHTS

നിങ്ങളുടെ പുതിയ ഫോൺ ഐഫോൺ 15 ആകണമെങ്കിൽ ഈ ഓഫർ അവഗണിക്കണ്ട

ഫ്ലിപ്കാർട്ടിൽ ഇത് 16% കിഴിവിൽ ലഭ്യമാണ്

Flipkart നവംബർ 24 മുതൽ നടത്തുന്ന ബ്ലാക്ക് ഫ്രൈഡേ സെയിലിലാണ് വമ്പിച്ച കിഴിവ്

Apple iPhone 15 ഏറ്റവും ലാഭത്തിൽ വാങ്ങാൻ ഇതാ സുവർണാവസരം. Flipkart നവംബർ 24 മുതൽ നടത്തുന്ന ബ്ലാക്ക് ഫ്രൈഡേ സെയിലിലാണ് വമ്പിച്ച കിഴിവ്. ഐഫോൺ 15 ബേസിക് മോഡലിനും പ്ലസ് മോഡലിനും ഓഫറുണ്ട്. 114400 രൂപയോളം വിലക്കുറവാണ് ഫോണിന് ഇപ്പോൾ ലഭിക്കുന്നത്.

iPhone 15 Flipkart ഓഫർ

നിങ്ങളുടെ പുതിയ ഫോൺ ഐഫോൺ 15 ആകണമെങ്കിൽ ഈ ഓഫർ അവഗണിക്കണ്ട. നിരവധി സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്കാർട്ട് സെയിലിൽ കിഴിവുണ്ട്. ഐഫോൺ 15 വമ്പിച്ച കിഴിവിലാണ് ഇപ്പോൾ വിൽക്കുന്നത്.

ഐഫോൺ 15 വിപണി വില 69,900 രൂപയാണ്. ഫ്ലിപ്കാർട്ടിൽ ഇത് 16% കിഴിവിൽ ലഭ്യമാണ്. ഇങ്ങനെ ഫോണിന്റെ വില 58,499 രൂപയ്ക്ക് ലാഭിക്കാം. ഫ്ലിപ്കാർട്ട് Axis ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെയും അധിക കിഴിവ് നേടാം. 5% ക്യാഷ്ബാക്കും ഇങ്ങനെ ഓഫറിലൂടെ ലഭിക്കും.

ഫോണിന് മറ്റ് ബാങ്ക് ഓഫറുകളൊന്നും ലഭ്യമല്ല. എന്നാലും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു. 39,900 രൂപ വരെ നിബന്ധനകളോടെ എക്സ്ചേഞ്ച് ഓഫറിൽ ഇളവ് നൽകുന്നു. കൂടാതെ 2057 രൂപയുടെ ഇഎംഐ ഓപ്ഷനിലും ഫോൺ വാങ്ങാം. ഇവിടെ നിന്നും പർച്ചേസ് ചെയ്യാം.

iphone 15 പ്ലസ്

iPhone 15 സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഫോൺ 15. ഇതിന്റെ സ്ക്രീൻ സെറാമിക് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷനിൽ നിർമിച്ചിരിക്കുന്നു. ഫോണിന് പെർഫോമൻസ് തരുന്നത് ബയോണിക് എ16 SoC ആണ്. 128 ജിബി ഓൺബോർഡ് സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.

ക്യാമറയെ കുറിച്ച് പറഞ്ഞാൽ ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിൽ 48mp പ്രൈമറി ക്യാമറയുണ്ട്. 12MP മുൻ ക്യാമറയും 12എംപി പിൻ ക്യാമറയും ഫോണിലുണ്ട്. ഫാസ്റ്റ് ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് സ്മാർട്ഫോണിലുള്ളത്.

Also Read: Vivo Y300 5G Launched: തട്ടകത്തിൽ ഷാറൂഖിന്റെ മകൾ! 16GB, Snapdragon പ്രോസസർ ഫോൺ 21999 രൂപയ്ക്ക്

മറ്റ് ഓഫറുകൾ

ഐഫോൺ 15 പ്ലസിനും ആകർഷകമായ കിഴിവ് ഫ്ലിപ്കാർട്ടിലുണ്ട്. ഐഫോൺ 15 പ്ലസിന്റെ വിപണി വില 79,900 രൂപയാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ? ഫ്ലിപ്കാർട്ട് സ്പെഷ്യൽ സെയിലിൽ വില 65,999 രൂപയായി കുറഞ്ഞു. ഇത് ബാങ്ക് ഓഫറുകളോ മറ്റ് വ്യവസ്ഥകളോ ഇല്ലാതെയുള്ള ഓഫറാണ്. ഇവിടെ നിന്നും വാങ്ങാം.

1,59,999 രൂപ വിലയുള്ള ഐഫോൺ 15 പ്രോ മാക്സിനും വിലക്കുറവുണ്ട്. ഏകദേശം 30,000 രൂപയ്ക്ക് അടുത്താണ് ഫോണിന്റെ വില വെട്ടിക്കുറച്ചത്. ഇങ്ങനെ നിങ്ങൾക്ക് പ്രോ മാക്സ് വെറും 1,23,999 രൂപയ്ക്ക് സ്വന്തമാക്കാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :