Festival Offer Today: iPhone 13 വാങ്ങാം, ഏറ്റവും വിലക്കുറവിൽ!

HIGHLIGHTS

iPhone 13 വിലക്കിഴിവിൽ വാങ്ങാം

ഒരു പ്രീമിയം ആൻഡ്രോയിഡ് ഫോണിന്റെ അതേ വിലയിൽ ഐഫോൺ വാങ്ങാം

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഐഫോണിന് ഗംഭീര കിഴി

Festival Offer Today: iPhone 13 വാങ്ങാം, ഏറ്റവും വിലക്കുറവിൽ!

iPhone 13 വിലക്കിഴിവിൽ വാങ്ങാനുള്ള അവസാന അവസരം. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഐഫോണിന് ഗംഭീര കിഴിവ്. Apple ഫോൺ എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള അവസരമാണിത്. അതും ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള മോഡലിനാണ് കിഴിവ്.

Digit.in Survey
✅ Thank you for completing the survey!

iPhone 13 വാങ്ങാനുള്ള Last ചാൻസ്

മുമ്പ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 13-ന് കിഴിവ് നൽകിയിരുന്നു. എന്നാലിപ്പോൾ ഈ പ്രീമിയം സ്മാർട്ഫോൺ 49,900 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ആമസോണിൽ ഫോണിന്റെ വിലയിൽ വൻ ഇടിവ് സംഭവിച്ചു.

iphone 13 price cut buy at lowest price from this festival deal

ഒരു പ്രീമിയം ആൻഡ്രോയിഡ് ഫോണിന്റെ അതേ വിലയിൽ ഐഫോൺ വാങ്ങാം. 40000 രൂപയ്ക്ക് അടുത്ത് നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം.

iPhone 13 സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഐഫോൺ 13-നുള്ളത്. സ്ക്രീനിന് സെറാമിക് ഷീൽഡ് എ15 ബയോണിക് ചിപ്‌സെറ്റാണുള്ളത്. ഇത് IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഇത് ഗുണം ചെയ്യും.

ഐഫോൺ 13 ക്യാമറയിലും മികച്ച എക്സ്പീരിയൻസ് തരുന്നു. ഇതിൽ ഡ്യുവൽ ക്യാമറയാണ് ആപ്പിൾ നൽകിയിട്ടുള്ളത്. ഫോണിന്റെ മുൻ ക്യാമറ 12 മെഗാപിക്സലാണ്. മുൻവശത്ത്, സെൽഫികൾക്കായി 12 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്.

ഈ പ്രീമിയം ഫോണിൽ 3240 mAh ബാറ്ററിയുള്ളതിനാൽ പവറിന്റെ കാര്യത്തിൽ ആശങ്ക വേണ്ട. ഫോൺ 15W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി ഫീച്ചറുകൾ ഫോണിലുണ്ട്. കൂടാതെ നാനോ സിം നിങ്ങൾക്ക് ഈ ഐഫോണിൽ ഉൾപ്പെടുത്താവുന്നതാണ്.

Read More: Lava Agni 3 5G: 20000 രൂപയ്ക്ക് Sony Triple ക്യാമറ ഫോൺ, ഡ്യുവൽ AMOLED ഡിസ്പ്ലേയിൽ, വിൽപ്പന തുടങ്ങി

ആമസോൺ ഓഫർ ഇങ്ങനെ…

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഫോണിന് ഗംഭീര ഓഫർ നൽകിയിട്ടുള്ളത്. 128GB ഐഫോൺ 13 നിങ്ങൾക്ക് 41,000 രൂപ റേഞ്ചിൽ വാങ്ങാം. ഇത് ബാങ്ക് ഓഫറും ഉൾപ്പെടെയുള്ള ഡീലാണ്. 59,600 രൂപയാണ് ഫോണിന്റെ റീട്ടെയിൽ വില.

1250 രൂപയുടെ ബാങ്ക് കിഴിവാണ് ആമസോൺ ഫെസ്റ്റിവലിൽ നൽകിയിരിക്കുന്നത്. ആമസോൺ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo