ആമസോണിനേക്കാൾ വിലക്കുറവ്! IP68 റേറ്റിങ് Motorola ഫോൺ വില 20000 രൂപയിൽ താഴേക്ക് വീണു

20,000 രൂപയിൽ താഴെ വിലയിൽ ഒരു കിടിലൻ മിഡ് റേഞ്ച് ഫോൺ വാങ്ങിയാലോ! മോട്ടോയുടെ Motorola Edge 50 Neo ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇത് തന്നെയാണ് അവസരം. ആമസോണിൽ 25000 രൂപയ്ക്ക് മുകളിലാണ് വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റിന്റെ വില 20000 രൂപയ്ക്കും താഴേയ്ക്ക് എത്തി. ബാങ്ക് ഓഫർ കൂടി ചേർത്തുള്ള വിലയാണിത്. ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീലും ലഭ്യമാണ്. മോട്ടോ എഡ്ജ് 50 നിയോയുടെ സവിശേഷതകളും വിലയും വിശദമായി അറിയാം.

Motorola Edge 50 Neo Display

മോട്ടറോള എഡ്ജ് 50 നിയോയിൽ 6.4 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഇത് 2712 x 1220 (1.5K) സൂപ്പർ HD റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണ്. സ്ലിം ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഫോൺ സ്റ്റൈലിലും ഗംഭീരമാണ്. AMOLED ടൈപ്പ് സ്ക്രീനിൽ LTPO ഫീച്ചറും കൊടുത്തിരിക്കുന്നു. 2,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണിത്. ഇതിന് 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ് സപ്പോർട്ടും ലഭിക്കുന്നു.

Motorola Edge 50 Neo Camera

മോട്ടറോള എഡ്ജ് 50 നിയോയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP സോണി ലൈറ്റ് 700 പ്രൈമറി സെൻസർ ഇതിലുണ്ട്. ഇതിൽ 13MP അൾട്രാവൈഡ് ലെൻസാണ് മാക്രോ ലെൻസായി ഉപയോഗിച്ചിരിക്കുന്നത്. 10MP 3x ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കായി 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

മോട്ടറോള എഡ്ജ് 50 നിയോ പ്രോസസർ

മോട്ടറോള എഡ്ജ് 50 നിയോയിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ARM മാലി-ജി615 എംസി2 ജിപിയു ഇതിൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വിവിധ ജോലികൾക്ക് സുഗമവും കാര്യക്ഷമവുമായ പെർഫോമൻസ് ഉറപ്പിക്കാം. Hello UI അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.

മോട്ടറോള എഡ്ജ് 50 നിയോ ബാറ്ററി

മോട്ടറോള എഡ്ജ് 50 നിയോയിൽ 4310 mAh ബാറ്ററിയുണ്ട്. ഇത് അതിശക്തമായ ബാറ്ററിയാണെന്ന് പറയാനാകില്ല. വേഗത്തിൽ റീചാർജ് ചെയ്യാൻ അനുവദിക്കുന്ന 68 W ടർബോപവർ ചാർജിംഗ് കപ്പാസിറ്റി ഇതിനുണ്ട്. ഇത് ബാറ്ററിയുടെ പ്ലസ് പോയിന്റാണ്. ഫോൺ അധിക സൗകര്യത്തിനായി 15 W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.

Also Read: ലോകത്തിലെ ഏറ്റവും കരുത്തുറ്റ ചിപ്പുമായി Samsung Galaxy S26 Series! കാത്തിരിപ്പിനൊടുവിൽ ഇന്നെത്തും

Moto Edge 50 Neo 5G Flipkart Deal

ആമസോണിൽ ഇതിന് 25000 രൂപയ്ക്ക് മുകളിൽ വിലയാകും. എന്നാൽ ഫ്ലിപ്കാർട്ട് ഇതിന് അതിഗംഭീരമായ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. 8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസാണിത്. മോട്ടറോള എഡ്ജ് 50 നിയോ ശരിക്കും വില 29999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ 20999 രൂപ മാത്രമാണ് വില. ഇത് ബാങ്ക് ഓഫർ ചേർക്കാതെയുള്ള ഓഫർ വിലയാണ്.

മോട്ടോ എഡ്ജ് 50 നിയോയ്ക്ക് ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1050 രൂപയുടെ ഇളവും ലഭ്യമാണ്. ഇങ്ങനെ ഫോൺ 19,949 രൂപയ്ക്ക് സ്മാർട്ട് ഫോൺ സ്വന്തമാക്കാം. 16400 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. മോട്ടറോള എഡ്ജ് 50 നിയോ 739 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ടിൽ തരുന്നു. ഇത് പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :