3899 രൂപയ്ക്ക് ഇന്റക്സിന്റെ കിടിലൻ സ്മാർട്ട് ഫോൺ
കുറഞ്ഞ ചിലവിൽ ഇന്റക്സിന്റെ മറ്റൊരു സ്മാർട്ട് ഫോൺ
ഇന്റക്സിന്റെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി വിപണിയിൽ എത്തി .ഇതിന്റെ ഏറ്റവും വലിയ സവിശേഷത കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ എന്നതാണ് .3899 രൂപയാണ് ഇതിന്റെ വിപണിയിലെ വില .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെകിൽ 4.5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .
Survey480x854p റെസലൂഷൻ ആണ് ഇതിന്റെ ഡിപ്ലയ്ക്ക് നൽകിയിരിക്കുന്നത് . 1.2GHz ഡ്യൂവൽ കോർ മീഡിയ ടെക്ക് പ്രോസസറിൽ ആണ് ഇതിന്റ പ്രവർത്തനം .512MBറാം ,4 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .32 ജിബി വരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 4.4.2 കിറ്റ്കാറ്റ് വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
LED ഫ്‌ളാഷോടുക്കൂടി 2 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,0.2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .1500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .3ജി സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 3899 രൂപയാണ് .
Intex Aqua Ring (Black) ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs.3,999
Experienced Social Media And Content Marketing Specialist View Full Profile
