5.99 ഇഞ്ച് ഡിസ്പ്ലേ ,16 എംപി ക്യാമറയിൽ ഇൻഫിനിക്സ് നോട്ട് 5 ,9999 രൂപയ്ക്ക്

5.99 ഇഞ്ച് ഡിസ്പ്ലേ ,16 എംപി ക്യാമറയിൽ ഇൻഫിനിക്സ് നോട്ട് 5  ,9999 രൂപയ്ക്ക്
HIGHLIGHTS

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കാം

 

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മറ്റൊരു സ്മാർട്ട് ഫോൺ കൂടി എത്തിയിരിക്കുന്നു .ഇൻഫിനിക്സ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Infinix Note 5 (Milan Black, 32 GB)  (3 GB RAM)
എന്ന മോഡൽ .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇത് ഒരു 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും ആണ് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റേഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Android Oreo 8.1.0 ,Android One ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

പ്രോസസറിനെക്കുറിച്ചു പറയുകയാന്നെകിൽ Mediatek helio P23 Octa core ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ ,3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .4500 mAhന്റെ  ലൈഫും ഇ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില വരുന്നത് 9999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo