4 പിൻ ക്യാമറയിൽ ഇൻഫിനിക്സ് S5 ഫോണുകളുടെ സെയിൽ എത്തുന്നു ;വില 8999 രൂപ
ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച സവിശേഷതകളോടെയാണ് ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ട്രിപ്പിൾ പിൻ ക്യാമറയിൽ 6999 രൂപയ്ക്ക് ഇൻഫിനിക്സ് ഹോട്ട് 8 എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ ക്വാഡ് ക്യാമറയിൽ ഇൻഫിനിക്സിന്റെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇൻഫിനിക്സ് S5 ആണ് ഒക്ടോബർ 21 നു ഫ്ലിപ്പ്കാർട്ടിൽ ഫ്ലാഷ് സെയിലിനു എത്തുന്നത് .7999 രൂപയാണ് ഇതിന്റെ വിലവരുന്നത് .
Surveyഇൻഫിനിക്സ് S5
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.6 HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Helio P22 (MTK6762) Quad Core 2.0GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജറ്റ്ക്വാഡ് ക്യാമറ ഫോൺ ആണിത് .
ആൻഡ്രോയിഡിന്റെ Android Pie 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം മ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .
4000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 16 + 5 + 2 + ലോ ലൈറ്റ് മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .3G, 4G VOLTE, 4G, 2G എന്നി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .രണ്ടു വൃത്യസ്‍ത നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 21 നു ഈ ഫോണുകളുടെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
