Infinix Note 60 Pro 5G launching with stunning features in India
ബജറ്റ് ഫ്രണ്ട്‌ലി വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള Infinix Note 60 Pro ഇന്ത്യൻ വിപണിയിലേക്ക്. 6500mAh ബാറ്ററിയും മികച്ച ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണാണിത്. മികച്ചൊരു ഗെയിമിംഗ് ഫോൺ തിരയുന്നവർക്കും ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള മോഡലാണ് ഇൻഫിനിക്സ് അവതരിപ്പിക്കുക. ഇന്ന്, ഏപ്രിൽ 13 നാണ് ബജറ്റ് ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിട്ടുള്ളത്.
ലോഞ്ചിന് ശേഷം ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഇൻഫിനിക്സ് നോട്ട് 60 പ്രോ ഇന്ത്യയിൽ അവതരിപ്പിക്കും. ഇൻഫിനിക്സ് നോട്ട് 60 പ്രോ 5ജിയുടെ പ്രധാന സവിശേഷതകളും ഇന്ത്യയിലെ വിലയും പരിശോധിക്കാം.
144Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് ഓൾവേസ്-ഓൺ ഡിസ്‌പ്ലേ സപ്പോർട്ടുണ്ടാകുമെന്ന് ഇൻഫിനിക്സ് പറയുന്നു. സ്മാർട്ട് ഫോണിൽ 6.78 ഇഞ്ച് 1.5K AMOLED LTPS ഡിസ്‌പ്ലേയുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഇൻഫിനിക്സ് നോട്ട് 60 പ്രോയിൽ കൊടുത്തിരിക്കുന്നു.
അഡ്രിനോ A810 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോമിന്റെ 4nm സ്‌നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഇതിൽ കൊടുക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള XOS 16 സോഫ്റ്റ് വെയർ ഈ പുത്തൻ ബജറ്റ് ഫോണിൽ നൽകിയേക്കും.
Also Read: Trekking Apps: ട്രെക്കിങ്ങിൽ വലിയ മാറ്റങ്ങൾക്ക് കർണാടക, ഗ്രൂപ്പ് ഇൻഷുറൻസും ട്രാക്കിങ് ആപ്പുകളും
50MP OIS പ്രൈമറി ക്യാമറയും 8MP അൾട്രാവൈഡ് ലെൻസും ചേർന്ന ഡ്യുവൽ ക്യാമറയാണ് സ്മാർട്ട് ഫോണിലുള്ളത്. ഇതിൽ 13MP ഫ്രണ്ട് ക്യാമറ കൊടുത്തിട്ടുണ്ട്. AI കാം, സൂപ്പർ നൈറ്റ്, വ്ലോഗ്, ഡ്യുവൽ വീഡിയോ, പ്രോ മോഡ്, 4K റെക്കോർഡിംഗ് സപ്പോർട്ടും ഫോണിനുണ്ട്.
6,500mAh ബാറ്ററിയുള്ള ഇൻഫിനിക്സ് നോട്ട് 40 പ്രോ ഫോണിൽ 90W വയർഡ്, 30W വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്. 7.5W റിവേഴ്സ് വയർഡ് ചാർജിങ്ങും ഫോണിൽ ലഭ്യമാണ്. ഇത് 5W വയർലെസ് റിവേഴ്സ് ചാർജിംഗ് പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗെയിമിംഗിനായി, നോട്ട് 60 പ്രോയിൽ 3D ഐസ്‌കോർ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഉൾപ്പെടുന്നു. കോൾ ഓഫ് ഡ്യൂട്ടി മൊബൈലിൽ 120fps ഗെയിംപ്ലേയെ പിന്തുണയ്ക്കുന്നതിനാൽ ഗെയിമിങ് പ്രേമികൾക്ക് ഇത് ശരിക്കും അനുയോജ്യമായ ഫോണാണ്.
JBL-ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ സ്മാർട്ട് ഫോണിലുണ്ടാകും. ഇത് Wi-Fi 6, ബ്ലൂടൂത്ത് 5.4, NFC കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിന് IP64 റേറ്റിംഗ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറുണ്ടാകും. ഫോണിൽ ഹെൽത്ത് ട്രാക്കിംഗ് സപ്പോർട്ടും ലഭ്യമാകുന്നു. സോളാർ ഓറഞ്ച്, ഡീപ് ഓഷ്യൻ ബ്ലൂ, മോച്ച ബ്രൗൺ എന്നീ നിറങ്ങളിൽ
ഇൻഫിനിക്സ് നോട്ട് 60 പ്രോ പുറത്തിറങ്ങുമെന്നാണ് സൂചന.
ഇന്ത്യയിൽ സ്മാർട്ട് ഫോണിന് വില 30,000 രൂപയിൽ താഴെയാകുമെന്നാണ് സൂചന. എങ്കിലും ഫോണിന്റെ കൃത്യമായ വില വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിന് ശേഷം സ്മാർട്ട് ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കും. ഇതിലൂടെ മുൻകൂട്ടി വാങ്ങുകയാണെങ്കിൽ, 7999 രൂപയിൽ ഇൻഫിനിക്സ് വാങ്ങിക്കാനാകും.
12 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും 3,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. 3,999 രൂപ വിലമതിക്കുന്ന സൗജന്യ മാഗ്പവർ സ്പീക്കറും ഇൻഫിനിക്സിൽ ഉൾപ്പെടുത്തും.