ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറിൽ ഇൻഫിനിക്സ് ഹോട്ട് 8 വാങ്ങിക്കാം ;വില 6999 രൂപ
Surveyനിലവിൽ 7000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഇൻഫിനിക്സിന്റെ Infinix ഹോട്ട് 8 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ നടക്കുന്ന ബിഗ് ബില്യൺ ഡേ ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.52 HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Helio P22 (MTK6762) Quad Core 2.0GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച ബഡ്ജറ്റ് ട്രിപ്പിൾ ക്യാമറ ഫോൺ ആണിത് .
ആൻഡ്രോയിഡിന്റെ Android Pie 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം മ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .
5000 mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .സെൽഫിയിൽ LED ഫ്ലാഷും ലഭിക്കുന്നതാണ് .3G, 4G VOLTE, 4G, 2G എന്നി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .രണ്ടു വൃത്യസ്‍ത നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
