Infinix Hot 60 5G+ ഇന്ത്യയിൽ, 10499 രൂപയ്ക്ക് 50MP ക്യാമറ, 5200mAh ബാറ്ററി 2TB സ്മാർട്ഫോൺ…

Updated on 11-Jul-2025
HIGHLIGHTS

50MP സെൻസറും, 5200mAh ബാറ്ററിയുമുള്ള ഹാൻഡ്സെറ്റാണിത്

6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 10,499 രൂപയാകും

ഐഫോണിന് സമാനമായ ആക്ഷൻ ബട്ടണിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്

10499 രൂപയ്ക്ക് Infinix Hot 60 5G+ ഇന്ത്യയിൽ പുറത്തിറങ്ങി. 50MP സെൻസറും, 5200mAh ബാറ്ററിയുമുള്ള ഹാൻഡ്സെറ്റാണിത്. ഐഫോണിന് സമാനമായ ആക്ഷൻ ബട്ടണിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസ്സിന്റെ വിലയും വിൽപ്പനയും, പ്രത്യേകതകളും നോക്കാം.

Infinix Hot 60 5G+ വില

ഷാഡോ ബ്ലൂ, ടണ്ട്ര ഗ്രീൻ, സ്ലീക്ക് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. ഇൻഫിനിക്സ് ഹോട്ട് 60 5G പ്ലസ് ഒറ്റ വേരിയന്റിലാണ് അവതരിപ്പിച്ചത്. 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 10,499 രൂപയാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ബാങ്ക് കിഴിവ് നേടാം. ഇങ്ങനെ ആദ്യ വിൽപ്പനയിൽ നിന്ന് 9,999 രൂപയ്ക്ക് ഇൻഫിനിക്സ് ഫോൺ സ്വന്തമാക്കാം. ജൂലൈ 17 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഫോൺ പർച്ചേസിന് ലഭ്യമാകും.

ഇൻഫിനിക്സ് ഹോട്ട് 60 5G+ പ്രത്യേകത എന്തെല്ലാം?

ഇൻഫിനിക്സ് ഹോട്ട് 60 5ജി പ്ലസ്സിന് 6.7 ഇഞ്ച് HD+ ഡിസ്പ്ലേയുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റുള്ള LCD സ്‌ക്രീനാണുള്ളത്. 6 GB റാമും 6 GB വരെ വെർച്വൽ റാമും ഉള്ള പ്രോസസറാണ് ഇതിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7020 SoC ആണ് ചിപ്സെറ്റ്.

7.8mm കനമാണ് ഹാൻഡ്സെറ്റിനുള്ളത്. ഫോണിൽ ഇൻ-ബിൽറ്റായി 128GB സ്റ്റോറേജുണ്ട്. microSD കാർഡ് വഴി നിങ്ങൾക്ക് 2ടിബി വരെ സ്റ്റോറേജ് വികസിപ്പാക്കാം.

50MP പ്രൈമറി ഷൂട്ടറാണ് ഇൻഫിനിക്സ് ഹോട്ട് 60 സ്മാർട്ഫോണിലുള്ളത്. LED ഫ്ലാഷ് സപ്പോർട്ടുള്ള 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇൻഫിനിക്സിലുണ്ട്. ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. ഇത് ഏറ്റവും പുതിയ XOS 15 വേർഷനാണ്.

18W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന കരുത്തുറ്റ ബാറ്ററിയാണ് ഇതിലുള്ളത്. ഫോണിൽ 5,200mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഫോട്ടോകളെടുക്കാനും റെക്കോർഡിങ്ങിനും ഇതിലൊരു ബട്ടൺ ചേർത്തിട്ടുണ്ട്. ഐഫോണുകളിലെ ആക്ഷൻ ബട്ടണിന് സമാനമായ ഓപ്ഷനാണിത്.

ഇൻഫിനിക്സിന്റെ ബജറ്റ് സ്മാർട്ഫോണാണ് Hot 60 5G+. ഇതിൽ അൾട്രാലിങ്ക് ഫീച്ചറുമുണ്ട്. ബ്ലൂടൂത്ത് വഴി കോളുകൾ ചെയ്യുന്നതിനായി ഇത് സഹായിക്കും. നെറ്റ് വർക്കില്ലാതെ അൾട്രാലിങ്ക് ബ്ലൂടൂത്ത് വഴി കോളുകൾ ചെയ്യാനുള്ള ഉപാധിയാണിത്.

3.5mm ഓഡിയോ ജാത്ത് ഇൻഫിനിക്സ് ഹാൻഡ്സെറ്റിലുണ്ട്. IP64 റേറ്റിങ്ങുള്ളതിനാൽ, പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ ഇത് സഹായിക്കും.

Also Read: OnePlus 13 5G പ്രൈം ഡേ സെയിലിൽ 60000 രൂപയ്ക്ക് താഴെ! 6000mAh ബാറ്ററി, 50MP Triple ക്യാമറ ഹാൻഡ്സെറ്റിന് ഓഫർ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :