സ്മാർട്ഫോണുകൾ അതിശയിപ്പിക്കുന്ന കാലത്തിൽ നോക്കിയയുടെ നിർമാണ കമ്പനി ഒരു വെറൈറ്റി ഫോൺ പുറത്തിറക്കി. 4ജി കണക്റ്റിവിറ്റിയിൽ സ്മാർട് ഫീച്ചർ ഫോണായി, HMD Touch 4G ഇന്ത്യയിൽ പുറത്തിറക്കി. ക്ലൗഡ് ആപ്പുകൾ, വൈ-ഫൈ എന്നീ ഫീച്ചറുകളുള്ള 2025-ന്റെ നോക്കിയ ഫോൺ പോലെയാണ് എച്ച്എംഡി ടച്ച് 4ജി.
താഴെ ടച്ച് സെൻസിറ്റീവ് ഹോം ബട്ടണുള്ള വലിയ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഈ ടച്ച് 4ജിയുടെ പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുണ്ട്. ശരിക്കും നോക്കിയ പോലുള്ള ഡിസൈൻ ശൈലിയായി തോന്നിപ്പിക്കും. കീപാഡ് ഫോണും സ്മാർട്ട്‌ഫോണും ഇടകലർന്നുള്ള ഡിസൈനാണ് എച്ച്എംഡി ടച്ച് 4ജിയ്ക്കുള്ളത്.
പുതിയ HMD ടച്ച് ഫോണിന് 3.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. AMOLED പാനലിലുള്ള സ്മാർട്ഫോണാണിത്. വീഡിയോ, സോഷ്യൽ, യൂട്ടിലിറ്റി സവിശേഷതകൾക്കായി ക്ലൗഡ് ആപ്പുകളെ പിന്തുണയ്ക്കുന്ന S30+ പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. HTML5 വേർഷനിൽ നിങ്ങൾക്ക് ടെട്രിസ്, സുഡോകു പോലുള്ള ഗെയിമുകളും ആസ്വദിക്കാം.
64MB റാമും 128MB സ്റ്റോറേജുമുള്ള സ്മാർട് ഫീച്ചർ ഫോണാണിത്. ഇതിൽ യൂണിസോക് T127 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32GB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 2MP പിൻ ക്യാമറ ഹാൻഡ്സെറ്റിലുണ്ട്. 0.3MP VGA സെൻസറും ഫോണിൽ നൽകിയിരിക്കുന്നു. ഇതിൽ ക്വിക്ക് കോൾ ബട്ടൺ, എമർജൻസി കീ തുടങ്ങിയ ഫീച്ചറുകളുണ്ട്. ഇതിൽ ആൻഡ്രോയിഡ് വേർഷനല്ല. എങ്കിലും ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിലുള്ള എക്സ്പ്രസ് ചാറ്റ് ആപ്പ് വഴി വീഡിയോ കോൾ സപ്പോർട്ട് ലഭിക്കുന്നു.
കണക്റ്റിവിറ്റിയിലേക്ക് വന്നാൽ ഇതിൽ 4G, LTE, VoLTE, Wi-Fi, ബ്ലൂടൂത്ത് 5.0 ഫീച്ചറുകളുണ്ട്. ഇതിൽ USB C പോർട്ടും 3.5mm ഓഡിയോ ജാക്കും കൊടുത്തിട്ടുണ്ട്. 2000mAh ബാറ്ററിയാണ് എച്ച്എംഡി ടച്ച് 4ജിയിലുള്ളത്. ഫോൺ പൊടിയെ പ്രതിരോധിക്കുന്നതിനാൽ IP52 റേറ്റിംഗും കൊടുത്തിരിക്കുന്നു. ഇതിൽ കട്ടിയുള്ള ബോഡിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്മാർട്ഫോൺ 100 ഗ്രാം മാത്രമുള്ള ഹാൻഡ്സെറ്റാണ്.
64MB + 128MB സ്റ്റോറേജ് വേരിയന്റുള്ള ഫോണാണ് HMD ടച്ച് 4G. ഇതിന് വില 3,999 രൂപയാണ്. ഈ എച്ച്എംഡി സ്മാർട്ഫോൺ രാജ്യത്തെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഉടൻ വിൽപ്പന ആരംഭിക്കുന്നതാണ്.
Also Read: Happy Diwali Deal: പകുതി വിലയ്ക്ക് Samsung Galaxy S24 5ജി വാങ്ങാം, ഫ്ലിപ്കാർട്ട് സ്പെഷ്യൽ ഓഫർ