Hurry! Amazon Offer അവസാന മണിക്കൂറുകളിൽ! 6000 രൂപ റേഞ്ചിൽ Redmi, POCO ഫോണുകൾ

Updated on 19-Jan-2024
HIGHLIGHTS

6000 രൂപ റേഞ്ചിൽ ഫോൺ വാങ്ങാൻ Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ

ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഉടൻ അവസാനിക്കും

ഇന്ന് അർധരാത്രി വരെയാണ് സെയിൽ ഓഫറുകൾ ലഭ്യമാകുക

Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ അവസാന മണിക്കൂറുകളിലേക്ക്. ഇന്ന് അർധരാത്രിയോടെ ഡിസ്കൌണ്ട് സെയിൽ അവസാനിക്കും. പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർ ഇനിയും വൈകരുത്. വീട്ടിലെ മുതിർന്നവർക്കോ മറ്റോ ഒരു സ്മാർട്ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടോ?

എങ്കിൽ ആമസോണിൽ നിന്ന് 6000 രൂപ റേഞ്ചിൽ ഫോൺ വാങ്ങൂ… Rs 6000 ബജറ്റിന് അകത്ത് വരുന്ന Smartphones വിശദമായി താഴെ കൊടുക്കുന്നു.

6000 രൂപയ്ക്ക് താഴെ Amazon ഓഫറിൽ…

Redmi A2

47% വിലക്കിഴിവിൽ ഒരു ഫോൺ വാങ്ങാനുള്ള അവസരമാണിത്. 5,299 രൂപയ്ക്ക് റെഡ്മി A2 ലഭ്യമാണ്. 2GB റാമും, 64GB സ്റ്റോറേജുമുള്ള ഫോണാണിത്.

4G കണക്റ്റിവിറ്റിയാണ് റെഡ്മിയിലുള്ളത്. 16.5 സെന്റി മീറ്റർ HD+ ഡിസ്പ്ലേ ഇതിലുണ്ട്. 120Hz സാംപ്ലിങ് റേറ്റാണ് സ്ക്രീനിൽ വരുന്നത്. 5000mAh ബാറ്ററിയും, 10W ചാർജിങ്ങും വരുന്ന ഫോണാണ് റെഡ്മി എ2. മീഡിയാടെക് ഹീലിയോ G36 പ്രോസസറും ഈ ഫോണിലുണ്ട്. 8MP ഡ്യുവൽ ക്യാമറയും, 5MP ഫ്രെണ്ട് ക്യാമറയുമുള്ള ഫോണാണിത്. ഓഫറിൽ വാങ്ങാൻ… BUY FROM HERE

Amazon Offer അവസാന മണിക്കൂറുകളിൽ!

POCO C51

4GB RAM, 64GB സ്റ്റോറേജ് പോകോ ഫോൺ ആമസോണിൽ 5,799 രൂപയ്ക്ക് വാങ്ങാം. യഥാർഥ വിലയുടെ പകുതിയോളം ഡിസ്കൌണ്ട് ഇതിന് ലഭിക്കും. റിപ്പബ്ലിക് ഡേ സെയിലിനോട് അനുബന്ധിച്ച് 100 രൂപയുടെ കൂപ്പണും ലഭിക്കും. ഇങ്ങനെ വീണ്ടും 100 രൂപയുടെ വിലക്കുറവ് നേടാം.

4G കണക്റ്റിവിറ്റിയുള്ള ഫോണാണ് POCO C51. 6.52 ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 120 ഹെർട്സ് സാംപ്ലിങ് റേറ്റ് വരുന്നു. മീഡിയടെക് G36 ഒക്ടാ കോർ സിപിയു ആണ് പ്രോസസർ. 5000mAhന്റെ പവർഫുൾ ബാറ്ററി പോകോയിലുണ്ട്. 8MP AI ഡ്യുവൽ ക്യാമറയുള്ള ലോ ബജറ്റ് ഫോണാണിത്. ഓഫറിൽ വാങ്ങാൻ… BUY FROM HERE

TECNO Spark Go 2024

4G കണക്റ്റിവിറ്റിയുള്ള ടെക്നോ സ്പാർക് ഗോയും 6000 രൂപ റേഞ്ചിൽ വാങ്ങാവുന്ന ഓപ്ഷനാണ്. 3 GB റാമും 64 GB റോമുള്ള ടെക്നോ ഫോണിന് 6,699 രൂപയാണ് വില. ആമസോൺ റിപ്പബ്ലിക് ഡേ സെയിലിലാണ് ഈ ഓഫർ. 750 രൂപയുടെ എസ്ബിഐ ബാങ്ക് ഓഫറും ലഭിക്കും.

ഇത് 6.56 ഇഞ്ച് വലിപ്പത്തിൽ ഡിസ്പ്ലേയുള്ള ഫോണാണ്. 90Hz റീഫ്രെഷ് റേറ്റും ഇതിനുണ്ട്. 5000mAh ആണ് ബാറ്ററി. 13MPയുടെ ഡ്യുവൽ ക്യാമറയ്ക്ക് പുറമെ 8MPയുടെ സെൽഫി ക്യാമറയും ഇതിനുണ്ട്. ഓഫറിൽ വാങ്ങാൻ… BUY FROM HERE

POCO C55

46% ഡിസ്കൌണ്ടിൽ ഇപ്പോൾ വാങ്ങാവുന്ന ഫോണാണ് പോകോ C55. മീഡിയാടെക് G85 പ്രോസസറാണ് ഈ 4G ഫോണിലുള്ളത്. 6.71 ഇഞ്ച് വലിപ്പമുള്ള HD+ ഡിസ്പ്ലേ ഇതിലുണ്ട്.
7,498 രൂപയാണ് പോകോയുടെ ആമസോൺ റിപ്പബ്ലിക് ഡേ ഓഫർ. കൂടാതെ 200 രൂപയുടെ കൂപ്പൺ കിഴിവും ഇതിന് നേടാം. ഫോണിന് 7,100 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.

READ MORE: ഡ്യുവൽ സിം, ഫോൾഡ് സ്ക്രീൻ! Nokia Flip 4G കീപാഡ് ഫോണിന് Amazon Republic Day Offer

50MP AI ഡ്യുവൽ ക്യാമറ ഫോൺ സാധാരണക്കാരന് അനുയോജ്യമായ ഓപ്ഷൻ തന്നെ. ഇതിന്റെ ബാറ്ററിയും ഗംഭീരമാണ്. 5000mAh ബാറ്ററിയാണ് ഇതിനുള്ളത്. ഓഫറിൽ വാങ്ങാൻ… BUY FROM HERE

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :