Motorola Razr 50 Ultra
50MP+50MP ക്യാമറയുള്ള Motorola Razr സ്മാർട്ഫോണിന് വമ്പിച്ച കിഴിവ് പ്രഖ്യാപിച്ചു. 99,999 രൂപ വിലയാകുന്ന സ്റ്റൈലിഷ് ഫ്ലിപ് ഫോണിന് റിലയൻസ് ഡിജിറ്റലിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. Motorola Razr 50 Ultra-യ്ക്ക് 52 ശതമാനം കിഴിവാണ് ഇപ്പോഴുള്ളത്. ഫോണിന്റെ ഫീച്ചറുകളും ഓഫറുകളും നോക്കാം.
മോട്ടറോളയുടെ പ്രീമിയം ഫ്ലിപ്പ് ഫോണായ റേസർ 50 അൾട്രാ ഇപ്പോൾ 60000 രൂപയ്ക്ക് താഴെ വാങ്ങാം. മോട്ടറോള റേസർ 60 അൾട്രായുടെ പിൻഗാമിയാണ് ഈ ഫ്ലിപ് ഫോൺ. 99,999 രൂപയ്ക്ക് ഇതുവരെ വിറ്റിരുന്ന സ്റ്റൈലിഷ് ഫ്ലിപ് ഫോണിന് ആമസോണിലോ ഫ്ലിപ്കാർട്ടിലോ ലഭിക്കുന്നതിലും കുറഞ്ഞ വിലയാണ് ഇപ്പോൾ.
12ജിബി, 512ജിബി സ്റ്റോറേജുള്ള ഫോണിനാണ് ഇളവ്. റിലയൻസ് ഡിജിറ്റലിൽ വെറും 57,999 രൂപയ്ക്ക് ഇത് ലഭ്യമാണ്. ഇതിന് റിലയൻസ് ഡിജിറ്റൽ ആകർഷകമായ ഇഎംഐ ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോ Razr 50 Ultra നിങ്ങൾക്ക് 3,536.89 രൂപ ഇഎംഐയിലും വാങ്ങാനാകും.
ഉയർന്ന നിലവാരമുള്ള ഫീച്ചറുകളും സ്റ്റൈലിഷുമായ ഒരു ഫ്ലിപ്പ് ഫോണാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ഈ ഡീൽ പരിഗണിക്കാം. ഇതൊരു പരിമിതകാല ഓഫറാണെന്നത് ശ്രദ്ധിക്കുക.
മോട്ടോ റേസർ 50 അൾട്രായിൽ മിനുസമാർന്നതും ആധുനികവുമായ ഡിസൈനാണ് കൊടുത്തിട്ടുള്ളത്. HDR10+ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 4 ഇഞ്ച് LTPO AMOLED കവർ സ്‌ക്രീനിന്, 165Hz വരെ റിഫ്രഷ് റേറ്റുണ്ട്. 2400 nits പീക്ക് ബ്രൈറ്റ്‌നസ്സുള്ളതാണ് സ്മാർട്ഫോൺ. ഇതിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
6.9 ഇഞ്ച് വലിപ്പമുള്ള മെയിൻ ഡിസ്പ്ലേയ്ക്ക് 165Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് പെർഫോമൻസ് നൽകുന്നത്.
മോട്ടോ AI ഫീച്ചറുകളെ മോട്ടറോള ഫ്ലിപ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയും, 50MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. ഇതിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് 2x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്.
ഫോണിൽ 4000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. 45W ഫാസ്റ്റ് ചാർജിങ്ങിനെയും, 15W വയർലെസ് ചാർജിങ്ങിനെയും, 5W റിവേഴ്‌സ് വയർഡ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു.