iPhone 14
ഏറ്റവും പ്രിയപ്പെട്ട ഐഫോണെതെന്ന് ചോദിച്ചാൽ അത് iPhone 14 തന്നെയാണ് പലർക്കും. ആപ്പിളിന്റെ ഹൈ-എൻഡ് ഐഫോൺ മോഡലുകളിൽ പലതും ഇന്ന് ലഭ്യമല്ല. എന്നാലും ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇവയുടെ വിൽപ്പന നടക്കുന്നു. ഇപ്പോഴിതാ ഐഫോൺ 14 ആമസോണിൽ വില കുറച്ചും വിൽക്കുകയാണ്. ഐഫോൺ 14 256GB ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിൾ വെബ്സൈറ്റുകളിൽ ഐഫോൺ 14 ലഭ്യമല്ല. എന്നാൽ ആമസോണിൽ വില കുറച്ച് ഫോൺ വാങ്ങാമെന്നത് നേട്ടം തന്നെയാണ്.
ആമസോൺ ഐഫോൺ 14 256 ജിബി മോഡലിനാണ് കിഴിവ്. ഇതിന്റെ യഥാർഥ വില 79,900 രൂപയാണ്. 18% ഫ്ലാറ്റ് ഡിസ്‌കൗണ്ടിലാണ് ഫോൺ വിൽക്കുന്നത്. ഈ ഡിസ്‌കൗണ്ടിന് ശേഷം നിങ്ങൾക്ക് ആമസോണിൽ നിന്ന് വെറും 64,900 രൂപയ്ക്ക് ഫോൺ വാങ്ങാം. 1000 രൂപയുടെ ബാങ്ക് ഓഫറും ഐഫോണിന് കൊടുക്കുന്നു. ഇങ്ങനെ 63900 രൂപയ്ക്ക് ഐഫോൺ 14 ലഭിക്കും.
നിങ്ങൾ ഐഫോൺ ഇഎംഐയിൽ വാങ്ങാൻ പ്ലാനിടുന്നെങ്കിൽ പലിശയില്ലാതെ ഇഎംഐ ലഭിക്കും. 2,924.11 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫറാണ് ലഭിക്കുന്നത്. ഇതിന് പുറമെ ഫോണിന് 46,100 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ഡിസ്പ്ലേ: 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നു. സെറാമിക് ഷീൽഡ് ഗ്ലാസ് കൊണ്ടാണ് ഐഫോൺ 14 സ്ക്രീൻ നിർമിച്ചിരിക്കുന്നത്.
ഡിസൈൻ: ഐഫോൺ 14 ഉം ഐഫോൺ 16 ഉം സമാനമായ ഡിസൈനുള്ള സ്മാർട്ഫോണുകളാണ്.
ക്യാമറ: 12MP + 12MP ഡ്യുവൽ റിയർ ക്യാമറയാണ് ഇതിൽ സജ്ജീകരിച്ചിട്ടുള്ളത്. മികച്ച ഫോട്ടോഗ്രാഫിയ്ക്കും വീഡിയോഗ്രാഫിയ്ക്കും ഇത് ഉത്തമമാണ്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 12MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
പെർഫോമൻസ്: ആപ്പിൾ എ15 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 14-ലുള്ളത്. ഇതിന് ശക്തമായ പ്രകടനവും ദീർഘമായ ബാറ്ററി ലൈഫും ഉണ്ട്. 512 ജിബി വരെ ഡാറ്റ സംഭരിക്കാൻ സാധിക്കുന്ന സ്മാർട്ഫോണുകളാണ് 14 മോഡലായി ആപ്പിൾ പുറത്തിറക്കിയിരുന്നത്.
ബാറ്ററി, ചാർജിങ്: 15W ഫാസ്റ്റ് ചാർജിങ്ങിനെ ഐഫോൺ 14 പിന്തുണയ്ക്കുന്നു. ഇതിന് 3279mAh ബാറ്ററിയാണുള്ളത്.