ഞെട്ടിയോ ;അതെ ഹാർമോണിയിൽ ഹുവാവെ നോവ 8 SE ഫോൺ പുറത്തിറക്കി

ഞെട്ടിയോ ;അതെ ഹാർമോണിയിൽ ഹുവാവെ നോവ 8 SE ഫോൺ പുറത്തിറക്കി
HIGHLIGHTS

ഹുവാവെയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Huawei Nova 8 SE എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

HarmonyOS ലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത്

ഹുവാവെയുടെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഹുവാവെയുടെ Huawei Nova 8 SE 4G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം തന്നെയാണ് .ഇത്തവണ ആൻഡ്രോയ്ഡ് അല്ല HarmonyOS ലാണ് Huawei Nova 8 SE 4G എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം .

Huawei Nova 8 SE 4G

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core Kirin 710A പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലേക്ക് വരുകയാണെങ്കിൽ ഈ ഫോണുകൾ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ അല്ല എത്തിയിരിക്കുന്നത് .Harmony ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിൽ ആണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണ് ഇതിനുള്ളത് .

അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 3800mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് വിപണിയിൽ CNY 2,099 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 24600 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo