40 മെഗാപിക്സൽ ക്യാമെറയിൽ ഹുവാവെയുടെ P സീരിയസ് ?
By
Anoop Krishnan |
Updated on 08-Dec-2017
HIGHLIGHTS
ഹുവാവെയുടെ പി സീരിയസ്
ഹുവാവെയുടെ ഒരു വലിയ പ്രഖ്യാപനം നടന്നിരിക്കുന്നു .ഹുവാവെയുടെ പുതിയ സീരിയസ് ആയ പി എന്ന മോഡലിന്റെ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ ചർച്ചാവിഷയം ആയിരിക്കുന്നത് .ഹുവാവെ പുതിയതായി പുറത്തിറക്കാൻ ഇരിക്കുന്ന പി സീരിയസിന്റെ ക്യാമെറകൾ തന്നെയാണ് അതിനു കാരണം .
Survey✅ Thank you for completing the survey!

കഴിഞ്ഞ ദിവസം ട്വിറ്ററിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഹുവാവെ പി മോഡലിന്റെ പിൻ ക്യാമെറകൾ 40 മെഗാപിക്സലിന്റേതാണ് .അതുകൂടാതെ 24 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .2018 ൽ ഈ മോഡലുകൾ വിപണിയിൽ എത്തിക്കാനാണ് ശ്രമം .

എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമെറകളാണ് ഉള്ളത് .ഇതിന്റെ വിലയെക്കുറിച്ചും മറ്റു വിവരങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം .