HTC യുടെ ഒരു മികച്ച സ്മാർട്ട് ഫോൺ ആയ ഡിസയർ 820-Gപ്ലസ് ന്റെ പ്രധാന സവിശേഷതകളും ,അതിന്റെ പെർഫൊമൻസിനെ കുറിച്ചും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
5.5 ഇഞ്ച് HD ഡിസ്‌പ്ലേ സംയോജിക്കുന്ന ഫോണിനു എൽഇഡി ഫ്‌ളാഷോടുകൂടിയ 13MP റിയർ ക്യാമറയും 8MP ഫ്രന്റ് ഫേസിംഗ് ക്യാമറയുമാണുള്ളത്. 1.7GHz ഒക്ട കോർ പ്രോസസ്സറും 1GB റാമുമാണ് ഫോണിനു കരുത്തേകുന്നത്. 16GB ഇന്‍ബില്‍ട്ട് സ്‌റ്റോറേജും മൈക്രോ എസ്‌ഡി കാർഡു വഴി 32GB വരെ ദീർഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിൾ സ്റ്റോറേജും ഫോൺ സപ്പോർട്ട് ചെയ്യുന്നു. കണക്ടിവിറ്റി ഓപ്ഷനുകളായ Wi-Fi, എഫ്‌എം റേഡിയോ, ബ്ലൂടൂത്ത്, GPRS/EDGE, GPS/A-GPS, 3G, മൈക്രോ യുഎസ്‌ബി എന്നിവ ഫോൺ ഉള്‍ക്കൊള്ളുന്നുണ്ട്. 2600mAh ബാറ്ററിയാണ് ഊർജ്ജമേകുന്നത്. 157.7 x 78.74×7.74mm വലുപ്പമുള്ള ഫോണിനു 155ഗ്രാം ഭാരമാണുള്ളത്.