ഡ്യൂവൽ പിൻ ക്യാമറയിൽ HTC U12 + ,വില ?

Updated on 29-May-2018
HIGHLIGHTS

HTC U12 പ്ലസ് വിപണിയിൽ എത്തുന്നു

HTCയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് HTC U12 പ്ലസ് .മെയ്  അവസാനത്തിൽ ഇത് ലോകവിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും എല്ലാംതന്നെ ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

6 ഇഞ്ചിന്റെ Quad HD+ ഡിസ്‌പ്ലേയിലാണ് HTC U12 പ്ലസ് സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2280 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷതയാണ് .Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Snapdragon 845 പ്രോസസറിൽ പ്രവർത്തിക്കുന്ന HTCയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആണിത് .

6ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .6ജിബിയുടെ റാം ഉള്ളതുകൊണ്ടുതന്നെ ഇത് മികച്ച പെർഫോമൻസ് കാഴ്ചവെക്കും എന്നുപ്രതീഷിക്കാം .കൂടാതെ രണ്ടു തരത്തിലുള്ള വേരിയന്റ് ആണ് പുറത്തിറങ്ങുന്നത് .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലുംമാണ് .പുറത്തിറങ്ങുന്നത് . അതുപോലെതന്നെ ഇതിന്റെ ഓ എസ്, Android Oreo ലാണ്  ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഒരുപാടു സവിശേഷതകൾ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു.12 മെഗാപിക്സലിന്റെ (2x optical zoom, 10x digital zoom)ഡ്യൂവൽ പിൻ ക്യാമറകളാണ് (1.0-micron pixel size and f/2.6 aperture) ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ (1.12-micron pixel size)സെൽഫി ക്യാമറകളും HTC U12 പ്ലസ്  സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 4K പോലെയുള്ള വിഡിയോകളും ഷൂട്ട് ചെയ്യുവാൻ ഇതിൽ സാധിക്കുന്നു .

HDR ബൂസ്റ്റ് ,ഫേസ് അൺലോക്കിങ് AR സ്റ്റിക്കറുകൾ ,ബൊക്കെ മോഡുകൾ എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .Quick Charge 3.0 സപ്പോർട്ടോടുകൂടിയ 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് HTC U12 പ്ലസ്  സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഡ്യൂവൽ  LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോൺ ഉടൻ തന്നെ ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഇതിന്റെ വിലയെകുറിച്ച് പറയുകയാണെങ്കിൽഏകദേശം  Rs 55,000 രൂപമുതൽ Rs 58,000 രൂപവരെയാണ് വരുന്നത് .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :