HTCയുടെ ഏറ്റവും പുതിയ മോഡൽ ഡിസൈർ 10 പ്രൊ വിപണിയിൽ എത്തുന്നു

HIGHLIGHTS

20 മെഗാപിക്സലിന്റെ ക്യാമറയിൽ പുതിയ HTC

HTCയുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തി .HTC ഡിസൈർ 10 പ്രൊ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .5.5 ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920×1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2 TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

20 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ് .

ആമസോൺ വഴി HTC യുടെ 10 നിങ്ങൾക്ക് സ്വന്തമാക്കാം

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :