ഹോണറിന്റെ പ്ലേ 11700 രൂപയ്ക്ക് ഇന്നുംകൂടി വാങ്ങിക്കാം

HIGHLIGHTS

ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് ഓഫറുകളിൽ

ഹോണറിന്റെ പ്ലേ 11700 രൂപയ്ക്ക് ഇന്നുംകൂടി വാങ്ങിക്കാം

 

Digit.in Survey
✅ Thank you for completing the survey!

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ് .അതിൽ ഏറ്റവും മികച്ച ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് ഹോണറിന്റെ പ്ലേ  എന്ന സ്മാർട്ട് ഫോണുകൾക്കാണ് .12999 രൂപയാണ് ഇതിന്റെ ഡിസ്‌കൗണ്ട് വില .എന്നാൽ അത്തുംകൂടാതെ SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം അതായത് 1299 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ് .ഇന്നുംകൂടി മാത്രമാണ്  ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത് .

6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4ഡിയിൽ നിങ്ങൾക്ക് ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇപ്പോൾ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ വേരിയന്റുകളാണ് ആമസോണിൽ നിന്നും 12999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3750mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളും സവിശേഷതയാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ  ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഹോണറിന്റെ മറ്റു ഓഫറുകളും ,എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഹോണർ പ്ലേ മോഡലുകൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile