ഹുവാവെയുടെ ഹോണർ 9N നാളെ മുതൽ വാങ്ങിക്കാം

HIGHLIGHTS

19.9 ഡിസ്പ്ലേ റേഷിയോ ,16 എംപി ഡ്യൂവൽ ക്യാമറയിൽ ഹോണർ 9N ,വില 11,999 മുതൽ

ഹുവാവെയുടെ ഹോണർ 9N നാളെ മുതൽ വാങ്ങിക്കാം

 

Digit.in Survey
✅ Thank you for completing the survey!

ഹുവാവെയുടെ ഏറ്റവും പുതിയ ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് ഹോണർ 9N .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഇപ്പോൾ രണ്ടു മോഡലുകളാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജിൽ ഉള്ള മോഡലുകളാണ് .13999 രൂപ മുതൽ 17999 രൂപവരെയാണ് ഇതിന്റെ വില വരുന്നത് .

5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .

octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .5b45ca5d6928e

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo