48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ HONOR 20 LITE യൂത്ത് എഡിഷൻ പുറത്തിറക്കി ;വില ?
Surveyഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഹോണറിന്റെ HONOR 20 LITE യൂത്ത് എഡിഷൻ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .ഇതിന്റെ വില ആരംഭിക്കുന്നത് CNY1,399 (ഏകദേശം 14000) രൂപയാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ AMOLED ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 20.9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .നാലു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 8 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ എത്തിയിരിക്കുന്നു .
ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് Kirin 710F പ്രോസസറുകളിലാണ് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ EMUI 9.1(Android Pie.) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4,000 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20 W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .
ബ്ലാക്ക് ,ഗ്രീൻ കൂടാതെ ബ്ലൂ -പിങ്ക് എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ പിൻ ട്രിപ്പിൾ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് CNY1,399 ( ഏകദേശം 14000 രൂപ ),കൂടാതെ 6 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY1,499 ( ഏകദേശം 15000 രൂപ ) കൂടാതെ 6GB/128GB യുടെ മോഡലുകൾക്ക് CNY1,699 ( ഏകദേശം 17000 ) രൂപയും അതുപോലെ തന്നെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് CNY1,899 (19000 രൂപയും ) ആണ് വില വരുന്നത് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
