Vivo V50
പുതിയൊരു സ്മാർട്ട്‌ഫോൺ നോക്കുന്നവർക്ക് ഇതാ vivo V50 5G വിലക്കിഴിവിൽ വാങ്ങാം. Zeiss ട്യൂൺ ചെയ്ത 50MP ഡ്യുവൽ ക്യാമറയുള്ള ഫോണിനാണ് വിലക്കിഴിവ്. വിവോയുടെ സ്റ്റൈലിഷ് 5G സ്മാർട്ട്‌ഫോൺ ആമസോണിൽ സ്റ്റോക്കില്ലെങ്കിലും ടാറ്റയുടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. അതും സ്മാർട്ട്ഫോൺ ക്രോമയിൽ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. ആകർഷകമായ ഇഎംഐ ഡീലും ക്രോമയിൽ ലഭ്യമാണ്. വിവോ വി50 5ജിയുടെ പ്രത്യേകതകളും വിലക്കിഴിവും ഇവിടെ പരിശോധിക്കാം.
വേഗത്തിലുള്ള ഡെലിവറിയും, എക്സ്ക്ലൂസീവ് ബാങ്ക് ഡിസ്കൗണ്ടുകളും ലഭിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ക്രോമ. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവ് ഫോണിന് ടാറ്റ തരുന്നു.
128ജിബി സ്റ്റോറേജും 8ജിബി റാമുമുള്ള ഫോണാണിത്. 29,999 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ ക്രോമയിൽ വിൽക്കുന്നത്. ഒറിജിനൽ വിലയിൽ നിന്ന് 10000 രൂപയുടെ ഇളവാണ് ഇങ്ങനെ ലഭിക്കുന്നത്. മറ്റ് പല പ്ലാറ്റ്ഫോമുകളിലും 32000 രൂപയ്ക്ക് മുകളിൽ വിലയാകുന്ന ഹാൻഡ്സെറ്റാണിത്. വിവോ വി50 5ജി 1,412 രൂപയുടെ ഇഎംഐ ഡീലിലും വിൽക്കുന്നു.
കേരളത്തിലും മിക്കയിടത്തും ക്രോമയുടെ സേവനം ലഭ്യമാണ്. എങ്കിലും പർച്ചേസിന് മുമ്പ് നിങ്ങളുടെ പിൻകോഡ് നൽകി ക്രോമ സർവ്വീസ് ലഭ്യമാണോ എന്നത് പരിശോധിക്കാവുന്നതാണ്.
ZEISS സഹ-എഞ്ചിനീയറിംഗ് ഇമേജിംഗ് സിസ്റ്റമുള്ള ഫോണാണ് വിവോ വി50 5ജി. ക്യാമറ ക്വാളിറ്റിയിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന മിഡ് റേഞ്ച് ഫോണിന്റെ മറ്റ് പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ഇവിടെ പരിചയപ്പെടുത്താം.
ഗൂഗിൾ ജെമിനി, AI സൂപ്പർലിങ്ക്, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് വിവോ വി50 5ജിയുടെ സവിശേഷതകൾ.
Also Read: ആമസോണിനേക്കാൾ വിലക്കുറവ്! IP68 റേറ്റിങ് Motorola ഫോൺ വില 20000 രൂപയിൽ താഴേക്ക് വീണു
സാംസങ്ങ് A56, വൺപ്ലസ് നോർഡ് 5 തുടങ്ങിയ ഫോണുകൾക്ക് പകരം തെരഞ്ഞെടുക്കാവുന്ന വിവോ ഫോണാണിത്. നതിങ് ഫോൺ 3എ പോലുള്ള സ്റ്റൈലിഷ് ഫോണുകളെയും ക്യാമറയിൽ വിവോ വി50 പ്രതിരോധിക്കും. വിവോയുടെ നേരിട്ടുള്ള എതിരാളിയായി ഓപ്പോയുടെ റെനോ സീരീസിലുള്ള റെനോ 13 5ജിയെയും പരിഗണിക്കാം.
എന്നാലും ഇപ്പോൾ ക്രോമയിൽ ZEISS ക്യാമറയുള്ള ഈ വിവോ ഫോണിന് വില കുറവാണ്. ഫോട്ടോകൾക്ക് ഒരു ഡിഎസ്എൽആർ ലുക്ക് തരാൻ സീസ് ലെൻസുകൾക്ക് സാധിക്കും. ഉദാഹരണത്തിന് പ്രകാശം തട്ടുമ്പോൾ ഉണ്ടാകുന്ന അനാവശ്യ പ്രതിഫലനങ്ങളും മറ്റും തടയാൻ ഇവയ്ക്ക് സാധിക്കും. അതുപോലെ സാധാരണ ഫോണുകൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ബാക്ക്ഗ്രൗണ്ട് ബ്ലർ ചെയ്യുന്നത്. എന്നാൽ വിവോയുടെ സീസ് ക്യാമറയ്ക്ക് ഇത് ഡിജിറ്റലായി ചെയ്യാനാകും.